തിരുവനന്തപുരം: ഭാരതത്തെ കൂട്ടിയോജിപ്പിച്ചത് ബ്രിട്ടീഷുകാർ ആണ് എന്നത് അസംബന്ധമാണെന്ന് ഗോവ ഗവർണർ അഡ്വ പി.എസ്. ശ്രീധരൻ പിള്ള. ഭാരതം ഏകമാണ്. ചിരപുരാതനമാണ്. നിത്യനൂതനമാണ്. കേസരിയുടെ ബ്രിഡ്ജിംഗ് സൗത്ത് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതമാണ് രാഷ്ടത്തിൻ്റെ അടിസ്ഥാനം എന്നതിനോട് യോജിക്കുന്നില്ല. ആത്മാമികതയെ തള്ളിപ്പറയാത്ത ദേശീയതയാണ് ഭാരതത്തിൻ്റേത്. വൈവിധ്യങ്ങളിലാണ് നമ്മുടെ ഏകതയുടെ ബീജം. അതിനെയാണ് വളർത്തേണ്ടത് – ശ്രീധരൻ പിള്ള പറഞ്ഞു. ദേശീയതയൊന്നും ചർച്ച ചെയ്യാൻ താൽപര്യമില്ലാത്ത സംസ്ഥാനമായി മാറി എന്നതാണ് കേരളത്തിൻറെ പോരായ്മ. ക്രിയാത്മക ചർമ്മകൾക്ക് പകരം നെഗറ്റീവ് ചർമ്മകളാണ് ഇവിടെ നടക്കുന്നത്. ശ്രീ നാരായണ ഗുരുദേവൻ്റെ ആത്മീയ കേരളത്തെ നിരാകരിച്ച് വിപ്ളവത്തെ സ്വീകരിച്ചതാണ് പ്രശ്നമായത്. ഗോവാ ഗവർണർ പറഞ്ഞു.
ജനങ്ങളെ ഭിന്നിപ്പിക്കുക എന്നത് ദേശീയ തലത്തിൽ പ്രതിപക്ഷകക്ഷികളുടെ തന്ത്രമാണെന്നും അതിനെതിരെയുള്ള പ്രതിരോധമാണ് ബ്രിഡ്ജിംഗ് സൗത്ത് കോൺക്ലേവെന്ന് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഭാരതീയതയും ദേശീയതയും ഇല്ലാത്ത കേരളം അപകടകരമാണെന്ന് നിരവധി ഉദാഹരങ്ങൾ ഉണ്ടെന്ന് ആമുഖ പ്രഭാഷണം നടത്തിയ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാർ പറഞ്ഞു. ദേശീയത ഏതൊക്കെ സ്ഥലങ്ങളിൽ ശോഷിച്ചുവോ അവിടം ഭാരതത്തിൻ്റേത് അല്ലാതായി. ഭാരതീയമായ എല്ലാം ബലാൽക്കാരമായി അടർത്തിമാറ്റ നുള്ള വിഘടനവാദികളുടെ പ്രവർത്തനങ്ങൾക്കെതിരായുള്ളതാണ് ഇത്തരം കോൺക്ലേവ് എന്നും നന്ദകുമാർ പറഞ്ഞു.
മുന്‍ അംബാസഡര്‍ ഡോ. ടി.പി. ശ്രീനിവാസൻ അധ്യക്ഷം വഹിച്ചു. കേസരി മുഖ്യപത്രാധിപര്‍ ഡോ.എൻ. ആർ. മധു, ഡോ. കെ. എൻ മധുസദനൻ പിള്ള. റാണി മോഹൻ ദാസ് എന്നിവർ സംസാരിച്ചു.
Discussion about this post