അയോദ്ധ്യ: അയോദ്ധ്യയിലെ രാംസേവക് പുരത്ത് രാമേശ്വരം മാതൃകയില്‍ പണിതീര്‍ത്ത രാമനാഥ ക്ഷേത്രത്തിന്റെ കുംഭാഭിഷേകം പൂര്‍ത്തിയായി.ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷിയും ചടങ്ങില്‍ സംബന്ധിച്ചു. രാമേശ്വരവും അയോദ്ധ്യയും തമ്മിലുള്ള ആയിരക്കണക്കിന് വര്‍ഷത്തെ ആത്മീയബന്ധത്തിന്റെ നവീനമായ അഷ്ടബന്ധമുറപ്പിക്കലായാണ് ക്ഷേത്രനിര്‍മ്മാണത്തെ വിലയിരുത്തുന്നത്. കാശി-തമിഴ് സംഗമത്തിന് പിന്നാലെ അയോദ്ധ്യാ-തമിഴ് സംഗമത്തിനും വേദിയൊരുക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
സീതാമാതാവിനെതേടിയുള്ള യാത്രയില്‍ രാമനാഥപുരത്താണ് ശ്രീരാമന്‍ ശിവാരാധന നടത്തിയതെന്ന് യോഗി ചൂണ്ടിക്കാട്ടി. രാവണനെ നിഗ്രഹിച്ച് മടങ്ങുമ്പോഴും രാമനാഥസ്വാമി ക്ഷേത്രത്തില്‍ അദ്ദേഹം ആരാധന നടത്തി. ഏകാത്മകതയുടെ ആത്മീയ പാരമ്പര്യമാണ് കാലങ്ങളിലൂടെ ഇങ്ങനെ മുന്നേറുന്നത്. ആരാധനാ രീതികളുടെ വൈവിധ്യങ്ങള്‍ക്കിടയിലും ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ആദര്‍ശം അരക്കിട്ടുറപ്പിക്കുകയാണ് ഇതെന്ന് യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.
ഭാരതം ഒന്നാണെന്നതിന് ഈ നാടിന്റെ പുരാതന സാഹിത്യം തെളിവാണ്. നമ്മുടെ വേദഗ്രന്ഥങ്ങള്‍ തെളിവാണ്. സംന്യാസിമാരുടെയും ക്ഷേത്രങ്ങളുടെയും വ്യാപകമായ സ്വാധീനം തെളിവാണ്. ഭരണകൂടങ്ങള്‍ വ്യത്യസ്തമായിരിക്കാം, എന്നാല്‍ ഭാരതം സാംസ്‌കാരികമായി ഒന്നാണ്, യോഗി ആദിത്യനാഥ് പറഞ്ഞു.
Discussion about this post