കോട്ടയം: ആധുനിക നവോത്ഥാനത്തിന്റെ നായകനായ മാധവ്ജി ക്ഷേത്രത്തെ നവോത്ഥാനത്തിനുള്ള ഉപകരണമാക്കിയെന്നും ക്ഷേത്ര സംരക്ഷണ സമിതി, ക്ഷേത്ര ചൈതന്യ രഹസ്യം, തന്ത്ര വിദ്യാ പീഠം, പാലിയം വിളംബരം എന്നീ ചതുസ്തംഭങ്ങളിലൂടെ ക്ഷേത്രത്തെ നവോത്ഥാന കേന്ദ്രങ്ങളാക്കാൻ പി മാധവ്ജിക്കായി എന്ന് കുരുക്ഷേത്ര പ്രകാശൻ മാനേജിഗ് ഡയറക്ടർ കാ. ഭാ. സുരേന്ദ്രൻ പറഞ്ഞു. അഡ്വ. എൻ ഗോവിന്ദ മേനോൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടയം പബ്ളിക് ലൈബ്രറി ഹാളിൽ നടന്ന പി. മാധവ്ജി അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്ത്ര വിദ്യാപീഠം, കേരള ക്ഷേത്രസംരക്ഷണ സമിതി എന്നിവയുടെ സ്ഥാപകനും തന്ത്ര വിദ്യയിൽ പണ്ഡിതനുമായിരുന്ന പി.മാധവ്ജിയുടെ ” ആത്മചൈതന്യ രഹസ്യം” , ” രാഷ്ട്ര ചൈതന്യ രഹസ്യം “, അനുസ്മരണ ലേഖനങ്ങടങ്ങുന്ന ” മാധവ ചൈതന്യം ” എന്നീ ഗ്രന്ഥങ്ങളുടെ പ്രകാശന കർമ്മവും നിർവ്വഹിച്ചു. നവോത്ഥാനത്തിന് കാലാതീതമായ സംഭാവന നൽകിയ വ്യക്തിത്വമാണ് മാധവ്ജി . അതുകൊണ്ടാണ് മാധവ് ജി ജനമനസ്സുകളിൽ ഇന്നും ജീവിക്കുന്നതെന്ന്. കോട്ടയം പബ്ളിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിചെറിയാ അധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
രാഷ്ട്രിയ സ്വയംസേവക സംഘം വിഭാഗ് സംഘചാലക് പി പി ഗോപി, വിഭാഗ് പ്രചാർ പ്രമുഖ് ഷിജു എബ്രഹാം, പുതുപ്പള്ളി ഖണ്ഡ് പ്രചാർ പ്രമുഖ് മനു എന്നിവർ സംസാരിച്ചു.
Discussion about this post