ബാരാം (രാജസ്ഥാൻ): നവംബർ 13 ന് ഗോസേവാ വിഭാഗം സംഘടിപ്പിക്കുന്ന ഗോവിജ്ഞാൻ പരീക്ഷയുടെ പോസ്റ്റർ ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പ്രകാശനം ചെയ്തു. വിദ്യാർത്ഥികളിൽ ഗോസേവ, ഗോസുരക്ഷ, ഗോചികിത്സ തുടങ്ങിയ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് പരീക്ഷയുടെ ലക്ഷ്യമെന്ന് ഗോസേവ ഗതിവിധി രാജസ്ഥാൻ ക്ഷേത്ര പ്രമുഖ് രാജേന്ദ്ര പാമേച പറഞ്ഞു. രാജസ്ഥാനിൽ ഗോ ആധാരിത കൃഷിയിൽ വലിയ മുന്നേറ്റമാണുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1236 കർഷകരാണ് പൂർണമായും ഈ മേഖലയിലേക്ക് പുതിയതായി കടന്നുവന്നത്. അഞ്ച് ലക്ഷത്തോളം ഗോബർ ചെരാതുകൾ ദീപാവലി ആഘോഷത്തിനായി നിർമിച്ച് വിപണിയിലിറക്കി. അദ്ദേഹം പറഞ്ഞു.
Discussion about this post