നാഗ്പൂർ: രാജ്യത്തെ പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ വിയോഗം എല്ലാ ഭാരതീയരേയും ഏറെ ദുഃഖിപ്പിക്കുന്നതാണെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും ശ്രദ്ധാഞ്ജലി സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. അദ്ദേഹത്തിൻ്റെ വിയോഗത്തോടെ ഭാരതത്തിന് നഷ്ടമായത് അമൂല്യമായ രത്നമാണ്. ഭാരതത്തിന്റെ വികസന യാത്രയിൽ രത്തൻ ടാറ്റയുടെ സംഭാവനകൾ അവിസ്മരണീയമായി നിലനിൽക്കും. പുതിയതും ഫലപ്രദവുമായ സംരംഭങ്ങൾക്കൊപ്പം വ്യവസായത്തിൻ്റെ പ്രധാന മേഖലകളിൽ അദ്ദേഹം മികച്ച നിലവാരം പുലർത്തി. സമൂഹത്തിൻ്റെ താൽപ്പര്യങ്ങൾക്ക് അനുസരിച്ച് എല്ലാ തരത്തിലുള്ള പ്രവർത്തനങ്ങളിലും അദ്ദേഹത്തിൻ്റെ നിരന്തരമായ സഹകരണവും പങ്കാളിത്തവും ഉണ്ടായിരുന്നു. ദേശീയ ഐക്യത്തിൻ്റെയും സുരക്ഷയുടെയും പ്രശ്‌നമോ വികസനത്തിൻ്റെ ഏതെങ്കിലും വശമോ ജോലി ചെയ്യുന്ന ജീവനക്കാരുടെ ക്ഷേമമോ ആകട്ടെ രത്തൻജി തൻ്റെ അതുല്യമായ ചിന്തയും പ്രവർത്തനവും കൊണ്ട് പ്രേരണയായി.
ഒരുപാട് ഉയരങ്ങളിൽ എത്തിയപ്പോഴും അദ്ദേഹം ലാളിത്യത്തിൻ്റെയും വിനയത്തിൻ്റെയും മാതൃകയായെന്ന് സന്ദേശത്തിൽ പറയുന്നു.
Discussion about this post