അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ആദ്യമായി ആയുധ പൂജ നടത്തി. വർഷങ്ങൾക്ക് ശേഷമായാണ് അയോധ്യയിൽ ആയുധപൂജ നടക്കുന്നത് . പതിവ് ആരാധനയ്‌ക്കൊപ്പം ആയുധപൂജയ്‌ക്കും പ്രത്യേകം ഒരുക്കങ്ങൾ നടത്തിയിരുന്നു. ആയുധപൂജയുടെ പരിപാടികൾ പുലർച്ചെ തന്നെ ആരംഭിച്ചു. വിജയദശമി ദിനത്തിൽ അയോധ്യയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് കണക്കിലെടുത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
രാക്ഷസ ശക്തികളുടെ മേൽ വിജയത്തിനായി രാജ്യത്തും ലോകത്തും ശ്രീരാമനെ ആരാധിക്കുന്നു. ഇതുവരെ രാമജന്മഭൂമിയിൽ ശിശുവായിട്ടാണ് ശ്രീരാമനെ ആരാധിച്ചിരുന്നത്. രാം ലല്ലയുടെ പക്കൽ ആയുധമൊന്നും ഉണ്ടായിരുന്നില്ല. ഇക്കാരണത്താൽ, മറ്റ് വൈഷ്ണവ ക്ഷേത്രങ്ങളുടെ മാതൃകയിൽ ദൈവത്തിന്റെ ആയുധങ്ങളെ ആരാധിക്കുന്ന ഒരു പാരമ്പര്യവും ഉണ്ടായിരുന്നില്ല.2024 ജനുവരി 22 ന്, രാമജന്മഭൂമി ക്ഷേത്രത്തിൽ ഭഗവാൻ രാംലല്ലയുടെ അഞ്ച് വയസ്സുള്ള ശിശുരൂപം പ്രതിഷ്ഠിക്കപ്പെട്ടു. കൈയിൽ വില്ലും അമ്പും പിടിച്ചിരിക്കുന്ന രൂപമാണ് പ്രതിഷ്ഠിച്ചത് എന്നതിനാലാണ് ഇപ്പോൾ രാമക്ഷേത്രത്തിലും ആയുധങ്ങൾ പൂജിക്കുന്ന രീതി അവലംബിച്ചത്.
Discussion about this post