മട്ടാഞ്ചേരി: ആഗോളതാപനത്തിന്റ വെല്ലുവിളികളെ കുറിച്ചുള്ള ചര്‍ച്ചയുമായി സ്വദേശി ശാസ്ത്ര കോണ്‍ഗ്രസ് കൊച്ചിയില്‍ തുടങ്ങി. തുറമുഖ നഗരിയിലെ മത്സ്യപുരിയില്‍ കേന്ദ്ര ഗവേഷണസ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിഷറീസ് ടെക്‌നോളജിയിലാണ് (സിഫ്റ്റ്) സയന്‍സ് കോണ്‍ഗ്രസ് നടക്കുന്നത്. നാളെ വൈകിട്ട് സമാപിക്കും. മൂന്ന് ദിവസത്തെ കോണ്‍ഗ്രസില്‍ 14 വിഭാഗങ്ങളിലായി ഇരുനൂറോളം പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഹൈദരാബാദിലെ നാഷണല്‍ അക്കാദമി ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് മാനേജ്മെന്റിലെ ഡയറക്ടര്‍ ഡോ.സി.എച്ച്. ശ്രീനിവാസറാവു ഉദ്ഘാടനം നിര്‍വഹിച്ചു. സിഫ്റ്റിലെ ഡോ. ജോര്‍ജ് നൈനാന്‍ അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ മുഖ്യാതിഥിയായി. ഡോ. നികിത ഗോപാല്‍, മണ്ണുത്തി കേരളാ വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യുണിവേഴ്‌സിറ്റി പ്രൊഫ: ഡോ. ദിനേശ് സി.എന്‍, സ്വദേശി ശാസ്ത്ര പ്രസ്ഥാനം കേരള സെക്രട്ടറി രാജീവ്. സി നായര്‍, പ്രസിഡന്റ് ഡോ. കെ.മുരളീധരന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
ഐസിഎആര്‍ലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എം. പ്രഭാകര്‍ മുഖ്യപ്രഭാഷണം നടത്തി. വിജ്ഞാനഭാരതി സെക്രട്ടറി ജനറല്‍ പി.എ വിവേകാനന്ദ പൈ പരമേശ്വര്‍ജി അനുസ്മരണ പ്രഭാഷണവും മദ്രാസ് ഐഐ ടിയില്‍ നിന്ന് വിരമിച്ച ചിന്മയ വിശ്വവിദ്യാപീഠം പ്രൊഫസറുമായ സി. വിജയന്‍ സി.വി.രാമന്‍ അനുസ്മരണവും നടത്തി.
Discussion about this post