കൊച്ചി: ഇരുപത്തിയേഴാമത് കൊച്ചി അന്താരാഷ്‌ട്ര പുസ്തകോത്സവം 29ന് വൈകിട്ട് 4.30ന് എറണാകുളത്തപ്പന്‍ മൈതാനത്ത് ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസ് ഉദ്ഘാടനം ചെയ്യും.
ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. പ്രൊഫ. എം.കെ. സാനു, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, ടി.ജെ. വിനോദ് എംഎല്‍എ, ലിജി ഭരത്, പി. സോമനാഥന്‍ എന്നിവര്‍ സംസാരിക്കും. യുവകവി ശ്രീനിവാസന്‍ തൂണേരിക്ക് ഗവര്‍ണേഴ്സ് അവാര്‍ഡ് സമ്മാനിക്കും. തുടര്‍ന്ന് ഡോ. സി.വി. ആനന്ദബോസിന്റെ പുസ്തകങ്ങളുടെ ചര്‍ച്ചയില്‍ ഡോ. എം.ആര്‍. തമ്പാന്‍, വെച്ചുച്ചിറ മധു, സുകുമാരന്‍ പെരിയച്ചൂര്‍ എന്നിവര്‍ പങ്കെടുക്കും.
30ന് സുഗത സ്മൃതി സദസ് നടക്കും. പുസ്തകോത്സവത്തിന്റെ ഭാഗമായി തോപ്പില്‍ ഭാസി, ശങ്കരാടി, പി. ഭാസ്‌കരന്‍, പാറപ്പുറത്ത്, കൗമുദി ബാലകൃഷ്ണന്‍ എന്നിവരുടെ ജന്മശതാബ്ദിയും ആഘോഷിക്കും.
മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ.എന്‍. ഉണ്ണികൃഷ്ണന്‍ എംഎല്‍എ, മുന്‍മന്ത്രി ജി. സുധാകരന്‍, സിപ്പി പള്ളിപ്പുറം, ഡോ. ഗോപി പുതുക്കോട്, സാഹിത്യകാരന്‍ സുരേഷ് കുമാര്‍.വി. തുടങ്ങിയവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.
ഡിസംബര്‍ ഒന്നിന് വൈകിട്ട് 5.30ന് സരസ്വതി സമ്മാന്‍ ജേതാവ് പ്രൊഫ. സിതാന്‍ശു യശശ്ചന്ദ്ര ഡോ. ചാത്തനാട്ട് അച്യുതനുണ്ണിക്ക് ബാലാമണിയമ്മ പുരസ്‌കാരം സമ്മാനിക്കും. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യും.
2ന് റിസര്‍വ്ബാങ്ക് ജനറല്‍ മാനേജര്‍ ടി.വി. റാവുവും വിദ്യാര്‍ത്ഥികളുമായി സംവാദം. തുടര്‍ന്ന് കവിത അന്നും ഇന്നും, നോവല്‍ സാഹിത്യം ഇന്നീ വിഷയങ്ങളില്‍ ചര്‍ച്ച. വൈകിട്ട് ഡോ. എം.എസ്. വല്യത്താന്‍ അനുസ്മരണ സമ്മേളനം. ‘അദൈ്വതത്തിന്റെ ജന്മഭൂവില്‍’ സെമിനാര്‍ അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായ് ഉദ്ഘാടനം ചെയ്യും. 3ന് സംഗീത സാഹിത്യം, ചുവര്‍ ചിത്രകല, സോപാനസംഗീത സാഹിത്യം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച. വൈകിട്ട് ലീലാമേനോന്‍ മാധ്യമ പുരസ്‌കാര സമര്‍പ്പണം. നാലിന് കാര്‍ട്ടുണ്‍ ചര്‍ച്ച. വൈകിട്ട് കൊച്ചി ലിറ്റ് ഫെസ്റ്റ് സഭ വ്യാസ സമ്മാന്‍ ജേതാവ് മംമ്ത കലിയ ഉദ്ഘാടനം ചെയ്യും.
അഞ്ചിന് ‘ഭക്തിപ്രസ്ഥാനം ദക്ഷിണ ഭാരത സാഹിത്യത്തില്‍’ എന്ന സിമ്പോസിയം എം.കെ.സാനു ഉദ്ഘാടനം ചെയ്യും. ഉച്ചയ്‌ക്ക് ഭാഷാ സംഗമത്തില്‍ 14 ഭാഷകളിലെ എഴുത്തുകാര്‍ പങ്കെടുക്കും. തുടര്‍ന്ന് ലിറ്റ്‌ഫെസ്റ്റ്. ജെ. നന്ദകുമാര്‍, എ.പി. അഹമ്മദ്, ഡോ. എം.ജി. ശശിഭൂഷന്‍, ശ്രീജിത്ത് പണിക്കര്‍, എം. ലിജു, സന്ദീപ് വാചസ്പതി, കെ.എസ്. അരുണ്‍ കുമാര്‍, രാജു. പി. നായര്‍, ശങ്കു ടി. ദാസ്, പി.ആര്‍. ശിവശങ്കര്‍, യുവരാജ് ഗോകുല്‍ എന്നിവര്‍ പങ്കെടുക്കും. ആറിന് ഉച്ചയ്‌ക്ക് 12ന് കെ. രാധാകൃഷ്ണന്‍ പുരസ്‌കാരസഭ.
ഏഴിന് രാവിലെ 11ന് എസ്. രമേശന്‍നായര്‍ അനുസ്മരണം. ഉച്ചയ്‌ക്ക് മാടമ്പ് കുഞ്ഞുക്കുട്ടന്‍ അവാര്‍ഡ് വിതരണം. എട്ടിന് ഉച്ചയ്‌ക്ക് 12ന് സ്ത്രീ നായകത്വം ഇന്നലെ, ഇന്ന് ചര്‍ച്ച. തുടര്‍ന്ന് കുട്ടികളുടെ പുസ്തകോത്സവം, വര്‍ണോത്സവം, സാഹിത്യ മത്സരങ്ങള്‍. വൈകിട്ട് ചര്‍ച്ച. ഡോ. ഗോപിനാഥ് പനങ്ങാടിന്റെ ‘നമുക്ക് ചിരിച്ചു പിരിയാം’ എന്ന പരിപാടിയോടെ ഇരുപത്തിയേഴാമത് അന്താരാഷ്‌ട്ര പുസ്തകം സമാപിക്കും.
ഇരുനൂറിലേറെ എഴുത്തുകാരും, ഇരുന്നൂറോളം സ്റ്റാളുകളും പ്രസാധകരും പുസ്തകോത്സവത്തില്‍ ഉണ്ടാകും. എക്സിക്യൂട്ടീവ് പ്രസിഡന്റ് അഡ്വ. എന്‍.ഡി. പ്രേമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി ഇ.എം. ഹരിദാസ്, ജനറല്‍ കണ്‍വീനര്‍ ലിജി ഭരത്. ആര്‍. എക്സിക്യൂട്ടീവ് അംഗം രഘുരാജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Discussion about this post