കൊച്ചി: ഭാരതീയ വിചാരകേന്ദ്രം എറണാകുളം ജില്ലാ സമിതി ഓഫീസ് പുല്ലേപ്പടി കൃഷ്ണസ്വാമി റോഡിലെ ബീറ്റ പ്ലാസയിൽ പ്രവർത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ ഭദ്രദീപം കൊളുത്തി നിർവഹിച്ചു.
ചടങ്ങിൽ ആർ എസ് എസ് ദക്ഷിണ കേരള പ്രാന്ത പ്രചാരക് എസ്. സുദർശനൻ, വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് സി. എം ജോയ്, സെക്രട്ടറി പി എസ് അരവിന്ദാക്ഷൻ, വിവിധ സ്ഥാനീയ സമിതി ഭാരവാഹികൾ എന്നിവർ സന്നിഹിതരായി.
Discussion about this post