ചെന്നൈ: ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം രചിച്ച ശേഷം, പുതിയ ലോക ചാമ്പ്യനായ ഡി. ഗുകേഷ് ചെന്നൈയില്‍ തിരിച്ചെത്തി. ഡോ. ജി. കിഷോര്‍,(പ്രിന്‍സിപ്പല്‍ &റീജിയണല്‍ ഹെഡ്, സ്‌പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ,) ഡോ.അതുല്യ മിശ്ര(തമിഴ്‌നാട് പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറി), ജെ. മേഘനാഥറെഡ്ഡി, ഐ.എ.എസ്., എന്നിവര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സംഘം ലോകചെസ്സ് ചാമ്പ്യന്‍ ഡി. ഗുകേഷിനെ ചെന്നൈ വിമാനത്താവളത്തില്‍ സ്വീകരിച്ചു.
ഔപചാരികസ്വീകരണത്തില്‍, സംസ്ഥാനത്തെയും കേന്ദ്രത്തെയും പ്രതിനിധീകരിച്ച് ഉന്നതഉദ്യോഗസ്ഥര്‍ ഗുകേഷിന്റെ അപൂര്‍വ്വ നേട്ടത്തിന് അഭിനന്ദനംഅറിയിച്ചു.അദ്ദേഹത്തിന്റെ അസാധാരണ പ്രകടനം അദ്ദേഹത്തെ ചെസ്സ്‌ലോകത്തെ മികച്ച കളിക്കാരുടെ പട്ടികയിലേക്ക് ഉയര്‍ത്തി, ഈ അപൂര്‍വ്വമായബഹുമാനത്തിന് അര്‍ഹനാക്കി ഗുകേഷിന്റെ ഈ വിജയം ഇന്ത്യയിലെ ചെസ്സ് കളിക്കാര്‍ക്കും കായിക താരങ്ങള്‍ക്കും ഒരു വലിയ പ്രചോദനമാണ്.
അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെയും നിശ്ചയദൃഢതയുടെയും ഫലമായിലഭിച്ച ഈ വിജയം, ഇന്ത്യന്‍ കായികരംഗത്ത് പുതിയ ഉയരങ്ങള്‍ കീഴടക്കാന്‍ അവരെ പ്രചോദിപ്പിക്കും.ഗുകേഷിന്റെ ലോക ചാമ്പ്യന്‍ഷിപ്പിലേക്കുള്ള യാത്ര അദ്ദേഹത്തിന്റെ ദൃഢനിശ്ചയം,കളിയോടുള്ള സമര്‍പ്പണം എന്നിവയുടെ തെളിവാണ്. ഒരു യുവ ചാമ്പ്യനായി, ഗുകേഷിന്റെ വിജയം ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുകയും രാജ്യത്തുടനീളം ചെസ്സില്‍ താല്‍പ്പര്യം വളര്‍ത്തുകയും ചെയുന്നു.ചെന്നൈയിലെ തന്റെ ജന്മനാട്ടില്‍ നിന്നും ഉയര്‍ന്ന്,ഗുകേഷ് ലോക ചെസ്സിന്റെ അരങ്ങില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രതിഭയായി തിളങ്ങി. വര്‍ഷങ്ങളായുള്ള അദ്ധ്വാനത്തിന്റെയും തീവ്രപരിശീലനത്തിന്റെയും ഫലമായി ലഭിച്ച ലോക ചാമ്പ്യന്‍ഷിപ്പ് വിജയം അദ്ദേഹത്തിന്റെ കഴിവുകളുടെ തെളിവാണ്. നിരവധി ദേശീയ, അന്തര്‍ദേശീയ കിരീടങ്ങള്‍ നേടിയ ഗുകേഷ്, ഇന്ന് ലോക ചെസ്സിന്റെ ഭാവി താരമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
Discussion about this post