വാഷിങ്ടണ്‍: നവരാത്രികാലമായ ഒക്ടോബര്‍ ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിക്കുന്ന ബില്‍ അമേരിക്കയിലെ ഒഹായോ സ്റ്റേറ്റ് ഹൗസും സെനറ്റും പാസാക്കി. ഒഹായോയിലെയും അമേരിക്കയിലെയും ഹിന്ദുക്കള്‍ക്ക് ഇത് വലിയ വിജയമാണെന്ന് ബില്‍ പാസാക്കിയതിന് ശേഷം സെനറ്ററ് നീരഞ് അന്റാനി പറഞ്ഞു. ഒഹായോയുടെ ചരിത്രത്തിലെ ആദ്യത്തെ ഹിന്ദു സെനറ്ററും ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററുമാണ് അന്റാനി.
ഒഹായോ എല്ലാ വിഭാഗങ്ങളിലും പെട്ട ദശലക്ഷക്കണക്കിന് ആളുകള്‍ പാര്‍ക്കുന്ന ഇടമാണ്. ഓരോരുത്തര്‍ക്കും അവരുടേതായ വിശ്വാസങ്ങളുണ്ട്. എല്ലാ പരിപാലിക്കുന്നതാണ് ബില്ലിന്റെ അന്തസത്തയെന്ന് സ്റ്റേറ്റ് പ്രതിനിധി ആദം മാത്യൂസ് പറഞ്ഞു.
ബില്‍ പാസാക്കിയതിനെ ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ സ്വാഗതം ചെയ്തു. ഒക്‌ടോബര്‍ ഹിന്ദു പൈതൃക മാസമായി ഔദ്യോഗികമായി അംഗീകരിച്ചതിലൂടെ, അമേരിക്കന്‍ ഹിന്ദുക്കളുടെ സംസ്‌കാരം, പാരമ്പര്യങ്ങള്‍ എന്നിവ ഒഹായോയിലെ ജനങ്ങള്‍ ക്ക് മനസിലാക്കാനാകുമെന്ന് എച്ച്എഎഫ് ഡയറക്ടര്‍ സമീര്‍ കല്‍റ പറഞ്ഞു.
Discussion about this post