പൂഞ്ഞാർ: രാഷ്ട്രീയ സ്വയംസേവക സംഘം കോട്ടയം വിഭാഗിന്റെ (റവന്യൂ ജില്ല) പ്രാഥമിക ശിക്ഷാ വർഗ്ഗ് റിട്ട. എസ് പി ടോജൻ വി സിറിയക് ഉദ്ഘാടനം ചെയ്തു. മുപ്പത് വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ആർഎസ്എസിനെ അടുത്തറിയാൻ അവസരമുണ്ടായിട്ടുണ്ടെന്ന് ഓർമ്മിച്ച അദ്ദേഹം സംഘത്തിൻ്റെ അച്ചടക്കവും ദേശസനേഹവും വളരെയധികം ആകർഷിച്ചിട്ടുണ്ടെന്നും കഠിനാധ്വാനവും സ്വഭാവമഹിമയും മഹത്വത്തിലേക്ക് ഉയർത്തുമെന്നും പറഞ്ഞു.
ഉദ്ദേശ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കാതെ നൂറ് വർഷം പൂർത്തിയാക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘം വൈഭവശാലിയും വിശ്വഗുരുവുമായ ഭാരതത്തെ സൃഷ്ടിക്കാനാണ് പ്രവർത്തിച്ചു വരുന്നതെന്നും അതിന് അനുഗുണമായി സ്വയംസേവകർ തങ്ങളുടെ ജീവിതത്തെ പരുവപ്പെടുത്തണമെന്നും ഉദ്ഘാടന സഭയിൽ സന്ദേശം നൽകിയ രാഷ്ട്രീയ സ്വയംസേവക സംഘം ദക്ഷിണ കേരള പ്രാന്ത പ്രചാരക് എസ് സുദർശൻ പറഞ്ഞു.
കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുക്കുന്ന ഏഴ് ദിവസം നീണ്ടു നിൽക്കുന്ന ശിക്ഷണ ശിബിരം പൂഞ്ഞാർ എസ് എം വി എച്ച് എസ് സ്കൂളിൽ ആരംഭിച്ച ശിക്ഷണ ശിബിരം 29 ന് സമാപിക്കും. എസ് എം വി എച്ച് എസ് എസ് റിട്ട. ഹെഡ്മാസ്റ്റർ ശ്രീ ആർ.നന്ദകുമാറിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടനസഭയിൽ വർഗ്ഗ് കാര്യവാഹ് ഷിജു എബ്രഹാം, കോട്ടയം വിഭാഗ് കാര്യവാഹ് ആർ. സാനു, വിഭാഗ് വ്യവസ്ഥാ പ്രമുഖ് ഡി പ്രസാദ് ജില്ലാ കാര്യവാഹ് വി.ആർ രതീഷ് എന്നിവർ പങ്കെടുത്തു.
Discussion about this post