കോഴിക്കോട്: കോഴിക്കോട് ഗ്രാമ ജില്ല പ്രാഥമിക ശിക്ഷാ വർഗ്ഗിന് മുത്താലം വിവേകാനന്ദ വിദ്യാനികേതൻ സ്കൂളിൽ തുടക്കമായി. വികലമായ വികാരങ്ങളാൽ സമൂഹ മനസ്സിൻ്റെ ഭാഗമാവാതെ സമൂഹ മനസ്സിനെ ഭാവാത്മകമായി സ്വാധീനിക്കാൻ കഴിവുള്ളവരായി യുവാക്കൾ വളരണം. സ്വന്തം ഗ്രാമത്തിൻ്റെ സ്വാധീനശക്തിയും മാതൃകയുമായി മാറുമ്പോഴാണ് യുവത്വം സ്വാർത്ഥമാക്കുന്നതെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് കൊളത്തൂർ അദ്വൈദാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പറഞ്ഞു.
നൂറാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയം സേവക സംഘം ഭാരതം വീണ്ടും ലോക ഗുരു സ്ഥാനത്തേക്ക് ഉയരുന്നതിന് പ്രേരണയും പ്രചോദനവുമായി വർത്തിക്കുന്നു എന്ന് ഉദ്ഘാടന സദസ്സിലെ മുഖ്യപ്രഭാഷണം നടത്തിയ ഉത്തരകേരള സഹസേവ പ്രമുഖ് ശ്രീ കെ ദാമോദരൻ പ്രസ്താവിച്ചു.
സ്വാഗത സംഘം അധ്യക്ഷൻ ശ്രീ.എം.കെ.കരുണാകര പണിക്കർ അധ്യക്ഷം വഹിച്ചു. ജില്ലാ സംഘചാലക് അഡ്വ. പി.കെ.ശ്രീകുമാർ,ശിബിരാധികാരി ശ്രീ.വി.ശ്രീഹരി എന്നിവർ സന്നിഹിതരായിരുന്നു.
Discussion about this post