കോഴിക്കോട്: മയില്‍പ്പീലി ചാരിറ്റബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ എന്‍.എന്‍. കക്കാട് പുരസ്‌കാരത്തിന് പി.എം. അഞ്ജന അര്‍ഹയായി. അഞ്ജനയുടെ കണിക്കൊന്ന എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം.
ജനുവരി 6ന് കെ.പി. കേശവമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പുരസ്‌കാര സമര്‍പ്പണം നടത്തും. 10,001 രൂപയും, പ്രശസ്തിപത്രവും, ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. ആലപ്പുഴ പുന്നപ്ര സ്വദേശി പി.എസ്. മധു, ഷീബ ദമ്പതികളുടെ മകളും ആലപ്പുഴ എസ്ഡി കോളേജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുമാണ് അഞ്ജന.
വി. മന്‍മേഘ്, എസ്. ഭദ്ര എന്നിവര്‍ക്ക് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. കണ്ണൂര്‍ എളയാവൂര്‍ സിഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മന്‍മേഘ്. ഭദ്ര വരടിയം ഗവ. സ്‌കൂളില്‍ ആറാം തരം വിദ്യാര്‍ത്ഥിയാണ്. 20 വയസ് വരെയുള്ള കുട്ടികള്‍ക്കായി കോലായ എന്ന പേരില്‍ സാഹിത്യ ശില്പശാല ഡിസം. 28ന് കോഴിക്കോട്ട് നടക്കും.
Discussion about this post