തിരുവനന്തപുരം : കേരള ഗവര്‍ണര്‍ ആയി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറെ നിയമിച്ചു. നിലവില്‍ ബിഹാര്‍ ഗവര്‍ണര്‍ ആണ് അദ്ദേഹം.
കേരള ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും ആരിഫ് മുഹമ്മദ് ഖാനെ ബിഹാര്‍ ഗവര്‍ണറായി നിയമിച്ചു.ആര്‍എസ്എസ് പശ്ചാത്തലമുളള രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ മുമ്പ് ഗോവയിലെ ബി ജെ പി മന്ത്രി സഭയിലടക്കം അംഗമായിരുന്നു. നിയമസഭാ സ്പീക്കറുമായിരുന്നു. ഹിമാചല്‍ പ്രദേശില്‍ ഗവര്‍ണറായ ശേഷമാണ് ബിഹാര്‍ ഗവര്‍ണറാകുന്നത്.
ബിഹാറില്‍ അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആരിഫ് മൊഹമ്മദ് ഖാനെ ഗവര്‍ണറായി നിയമിച്ചത്. കഴിഞ്ഞ സെപ്തംബര്‍ 5ന് ആരിഫ് മുഹമ്മദ് ഖാന്‍ കേരളാ ഗവര്‍ണര്‍ പദവിയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു.
കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല മണിപൂര്‍ ഗവര്‍ണറാകും. മിസോറം ഗവര്‍ണര്‍ ഡോ. ഹരിബാബു കമ്പംപതിയെ ഒഡീഷയിലേക്ക് മാറ്റി.മുന്‍ കരസേന മേധാവിയും കേന്ദ്രമന്ത്രിയുമായിരുന്ന ജനറല്‍ വി കെ സിംഗാണ് പുതിയ മിസോറം ഗവര്‍ണര്‍.
Discussion about this post