VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ചങ്ങനാശ്ശേരിയുടെ വീഥികളിൽ സമരസതാ യാത്രയുമായി ആർ.എസ്.എസ്

VSK Desk by VSK Desk
29 January, 2025
in കേരളം
ShareTweetSendTelegram

ചങ്ങനാശ്ശേരി: രാഷ്ട്രീയ സ്വയംസേവക സംഘം ചങ്ങനാശ്ശേരി ഖണ്ഡിന്റെ നേതൃത്വത്തിൽ സമാജിക സമരസതാ യാത്ര നടത്തി. ചങ്ങനാശ്ശേരിയിൽ പുതുതായി പണികഴിപ്പിക്കുന്ന കാര്യാലയത്തിന്റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചത്. നൂറ്കണക്കിന് പ്രവർത്തകരാണ് യാത്രയിൽ അണിനിരന്നത്.

തൃക്കൊടിത്താനം കടമാഞ്ചിറയിൽ നിന്നാണ് സാമാജിക സമരസതാ യാത്ര ആരംഭിച്ചത്. നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളിൽ പ്രവർത്തകർ അണിനിരന്നു. ചങ്ങനാശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സാമൂഹ്യ പരിഷ്കർത്താക്കളുടെ ചിത്രങ്ങൾ ശേഖരിക്കുക എന്നതായിരുന്നു യാത്രയുടെ ഉദ്ദേശ്യം. തൃക്കൊടിത്താനം, പായിപ്പാട്, മാടപ്പള്ളി, ഇത്തിത്താനം, കുറിച്ചി, നീലംപേരൂർ, വാഴപ്പള്ളി, പെരുന്ന തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഇരുപതോളം സംഘടനകളിൽ നിന്നായി ഇരുപതോളം ചിത്രങ്ങൾ ശേഖരിച്ചു. ഒന്നാം നമ്പർ എസ്.എൻ.ഡി.പി ശാഖയായ ചങ്ങനാശ്ശേരി ആനന്ദാശ്രമത്തിൽ നിന്നാണ് ശ്രീനാരായണ ഗുരുദേവന്റെ ചിത്രം ആർഎസ്.എസിന് കൈമാറിയത്. കുറിച്ചി അദ്വൈതവിദ്യാശ്രമത്തിൽ നിന്നും ഡോ. പല്പുവിന്റെ ചിത്രം കൈമാറി. പെരുന്നയിൽ മന്നത്ത് പത്മനാഭന്റെ ചിത്രം അദ്ദേഹത്തിന്റെ കൊച്ചുമക്കൾ കൈമാറി. മഹാത്മാ അയ്യങ്കാളിയുടെ ചിത്രം കെ.പി.എം.എസ്സ് , എ.കെ.സി.എച്ച്.എം.എസ്സ് എന്നീ സംഘടനകൾ ചേർന്ന് വാഴപ്പള്ളിയിൽ വച്ച് നൽകി. പണ്ഡിറ്റ്‌ കറുപ്പൻ, കെ.കേളപ്പൻ തുടങ്ങിയ ചിത്രങ്ങളും വിവിധ കേന്ദ്രങ്ങളിൽ നിന്നും ഏറ്റുവാങ്ങി, ചിത്രങ്ങൾ ചങ്ങനാശ്ശേരിയിൽ പുതുതായി പണികഴിപ്പിക്കുന്ന ഖണ്ഡ് കാര്യാലയത്തിൽ സ്ഥാപിക്കും.

ആർ.എസ്.എസ് ദക്ഷിണ കേരള പ്രാന്ത സഹബൗദ്ധിക് ശിക്ഷൺ പ്രമുഖ് പി.ആർ സജീവ് പരിപാടിയിൽ മുഖ്യസന്ദേശം നൽകി. ചങ്ങനാശ്ശേരി ഖണ്ഡ് സംഘചാലക് പി.ഡി ബാലകൃഷ്ണൻ, മുതിർന്ന പ്രവർത്തകൻ വി.സദാശിവൻ, വിഭാഗ് പ്രചാർ പ്രമുക് ഷിജു എബ്രഹാം, ജില്ലാ സമ്പർക്ക പ്രമുക് ജി.ശ്രീകുമാർ, ബി മനീഷ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

പെരുന്ന ശിവഗംഗയിലാണ് യാത്ര സമാപിച്ചത്. ഫെബ്രുവരി 9ന് ആണ് പുതിയ കാര്യാലയത്തിന്റെ ഗൃഹപ്രവേശം. ആർ.എസ്.എസ് സഹസർകാര്യവാഹ് മാനനീയ അതുൽലിമായയാണ് കാര്യാലയത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കുന്നത്.

ShareTweetSendShareShare

Latest from this Category

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

തുറമുഖങ്ങളില്‍ സ്ഥിരം നിയമനം നടത്തണം: ബിഎംഎസ്

തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുകൾ: പുതിയ പാൻ അപേക്ഷകൾ എന്നിവയ്‌ക്ക് ആധാർ കാർഡ് നിർബന്ധമാക്കും

റവാഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റു

ആർ. ഹരിയേട്ടന്റെ മൂന്ന് കൃതികളുടെ വിവർത്തനങ്ങൾ പ്രകാശനം ചെയ്തു

വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എബിവിപി

ഭക്തിയില്ലാത്തവരെക്കൊണ്ടും രമേശന്‍ നായര്‍ ഹരിനാമം ചൊല്ലിച്ചു: ഐ.എസ്.കുണ്ടൂര്‍

സര്‍വകലാശാല ഭേദഗതി നിയമത്തിലൂടെ യുജിസി നിയമം അട്ടിമറിക്കാന്‍ നീക്കം: ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies