മാവേലിക്കര: വിദ്യാഭ്യാസം വിജയിപ്പിക്കാൻ മാതൃഭാഷാ പഠനം അനിവാര്യമാണെന്നും വായന ഇല്ലാത്ത ലോകവും തദ്ദേശ തനിമ ഇല്ലാത്ത പഠനവും പിന്തള്ളപ്പെടുമെന്നും ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള, മാവേലിക്കര അന്താരാഷ്ട്ര പുസ്‌തകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പത്രം വായിക്കേണ്ട എന്നു കുട്ടികൾ ചിന്തിച്ചാൽ അത് അവരുടെ ഭാവിയെ ബാധിക്കും. വായനാശീലത്തിലൂടെ തെറ്റായപാതകളെ തിരിച്ചറിഞ്ഞ് ശരികളുടെ വഴി തെരഞ്ഞെടുക്കാൻ കുട്ടികൾക്ക് സാധിക്കും. രാജ്യത്ത് വായനാശീലം കൂടുകയാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. വായനാശീലം കൊണ്ടുമാത്രമെ ഭാഷയെ വളർത്തിയെടുക്കാൻ സാധിക്കു. എഴുത്തും വായനയും നമ്മെ മുന്നോട്ടു നയിക്കും. അസാധ്യമായത് ഒന്നുമില്ലെന്ന് ഇതിലുടെ നമ്മൾക്ക് ബോധ്യമാകും. എല്ലാ മേഖലകളിലും നമ്മുടെ രാജ്യത്തിന്റെ സംഭാവനയുണ്ട്. അത് നമ്മൾക്ക് കണ്ടെത്തുകയാണ് വേണ്ടത്. ഗോവ രാജ്ഭവനിലെ ശുശ്രുതന്റെ പ്രതിമ പൂർത്തിയാക്കി ഉദ്ഘാടനം കാത്തിരിക്കുന്നു. മോഡേൺ മെഡിസൻ രംഗത്ത് ലോകപ്രശസ്‌തരായ ഡോ.എം.എസ് വല്യത്താൻ, ഡോ. കെ.എം ചെറിയാൻ എന്നിവരാണ് ഇതിനു പ്രചോദനം, അദ്ദേഹം പറഞ്ഞു.
പുസ്‌തകോത്സവ സമിതി ചെയർമാൻ മുരളീധരൻ തഴക്കര അധ്യക്ഷത വഹിച്ചു. മാവേലിക്കര എംഎൽഎ എം.എസ്. അരുൺകുമാർ, ട്രഷറർ അനിൽ വിളയിൽ, നഗരസഭ കൗൺസിലർമാരായ രാജൻമനസ്സ്. എച്ച്. മേഘനാഥ്, സാഹിത്യകാരി ഡോ. ഷീന ജി, പുസ്തകോത്സവ സമിതി ജോ. കൺവീനർ പി.എസ്. സുരേഷ് എന്നിവർ സംസാരിച്ചു.
Discussion about this post