തിരുനാവായ: ഭാരതപ്പുഴയെ പൂജിച്ചും ആരാധിച്ചും നടത്തുന്ന മാഘമകം ഉത്സവം വരും വര്‍ഷങ്ങളില്‍ കുംഭമേളയാക്കി വളര്‍ത്തണമെന്ന് മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
തിരുനാവായയില്‍ നടക്കുന്ന മാഘമക ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൈതൃക സംരക്ഷണം എന്നത് പ്രകൃതി സംരക്ഷണവും പരിസ്ഥിതി സന്തുലനത നിലനിര്‍ത്തുന്ന ദീര്‍ഘദൃഷ്ടിയോടെയുള്ള പ്രവര്‍ത്തനം തന്നെയാണെന്നും, കാലങ്ങളായി നിലച്ചുപോയ മാഘമക ഉത്സവം തിരിച്ചുകൊണ്ടുവരാനുള്ള തത്വമസി ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 13 വരെ നടക്കുന്ന മാഘമക മഹോത്സവത്തിന്റെ ഉദ്ഘാടന സഭയില്‍ തത്ത്വമസി ട്രസ്റ്റ് ചെയര്‍മാനും മാനേജിംഗ് ട്രസ്റ്റിയുമായ എ.കെ. സുധീര്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. രവിനാഥ് ഇന്ദ്രപ്രസ്ഥം, സി.പി. രാജന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരന്‍, കെ. ജനചന്ദ്രന്‍, ഡോ. ദമന്‍ലാല്‍, എം.കെ. വിനയ്കുമാര്‍, വേലായുധന്‍ ഗുരുസ്വാമി, വിവിധ സമുദായിക സംഘടനാ പ്രതിനിധികളായ കുറ്റിയില്‍ ശിവദാസന്‍, വേണുഗോപാലന്‍ നായര്‍, പ്രകാശന്‍, പദ്മശിവന്‍, കൈപ്പള്ളി നീലകണ്ഠന്‍ നമ്പൂതിരി, അനില്‍ സ്വാമി, അഡ്വ, സുജാത വര്‍മ, സദാനന്ദന്‍ പണിക്കര്‍, വിശ്വനാഥന്‍, തിരുനാവായ ദേവസ്വം മാനേജര്‍ കെ. പരമേശ്വരന്‍, ആഘോഷ സമിതി പ്രസിഡന്റ് മധു മേനോന്‍, ജനറല്‍ കണ്‍വീനര്‍ സജീഷ് പൊന്മള, കൃഷ്ണകുമാര്‍, സുരേഷ്, സഞ്ജീവ്, ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post