കൊച്ചി: രഥസപ്തമി ആഘോഷങ്ങളുടെ ഭാഗമായി എറണാകുളം വളപ്പ് ബീച്ചിൽ 108 സൂര്യ നമസ്കാര യജ്ഞം സംഘടിപ്പിച്ചു. കേരളത്തിലെ പ്രഥമ യോഗ സംഘടനയും ഗവേഷണ സ്ഥാപനവുമായ പതഞ്ജലി യോഗ ട്രെയ്‌നിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റർ (പൈതൃക്) ആണ് 300ലധികം പേർ പങ്കെടുത്ത സമൂഹ സൂര്യ നമസ്കാര യജ്ഞം സംഘടിപ്പിച്ചത്. സൂര്യ ജയന്തിയോട് അനുബന്ധിച്ചാണ് ഭാരതം മുഴുവനും രഥസപ്തമി ആഘോഷിക്കുന്നത്.
എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യോഗ സാധകരാണ് വളപ്പ് ബീച്ചിൽ സൂര്യ നമസ്കാര യജ്ഞത്തിൽ പങ്കെടുക്കാൻ എത്തിയത്. ഞായറാഴ്ച രാവിലെ ആറിന് തുടങ്ങിയ പരിപാടി 9 മണിയോടെയാണ് സമാപിച്ചത്. ശരീരത്തിന് മുഴുവൻ ഊർജദായകാമായ സൂര്യ നമസ്കാരം 108 തവണ ചെയ്താണ് യോഗ സാധകർ മടങ്ങിയത്. പ്രായ ഭേദമന്യേ സൂര്യ നമസ്കാര യജ്ഞത്തിൽ പങ്കെടുക്കാൻ എത്തിയവരിൽ നിന്ന് മുതിർന്ന വ്യക്തികളെയും കുട്ടികളെയും ആദരിച്ചു.
സൂര്യ നമസ്കാര യജ്ഞത്തിന് ശേഷം പ്രഭാത ഭക്ഷണവും ഏർപ്പെടുത്തിയിരുന്നു. പ്രമുഖ ഭക്ഷ്യ ബ്രാൻഡായ കീർത്തി നിർമലാണ് പരിപാടിക്കുള്ള ടീ ഷർട്ടുകളും സമ്മാനങ്ങളും സ്പോൺസർ ചെയ്തത്.
പൈതൃക് ജോയിൻ്റ് ഡയറക്ടർ പീതാംബരൻ പി കെ, വൈസ് പ്രസിഡൻ്റ് അമല കെ വി, വൈസ് പ്രസിഡൻ്റ് മധു എസ് നായർ, അക്കാഡമിക് ഡയറക്ടർ സന്തോഷ് കെ കെ, കോഴ്‌സ് കോഓർഡിനേറ്റർ ലളിതാംബിക മോഹൻദാസ്, മധ്യ മേഖല സെക്രട്ടറി ബിബിൻ കുമാർ വി വി, കീർത്തി നിർമൽ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
Discussion about this post