ഗുവാഹട്ടി: രാഷ്ട്ര സേവികാ സമിതി അഖില ഭാരതീയ പ്രതിനിധി മണ്ഡലിന് ഗുവാഹട്ടി ഐഐടി പരിസരത്ത് തുടക്കമായി. പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരിയും പ്രമുഖ് കാര്യവാഹിക സീതാ ഗായത്രിയും ഭാരത് മാതാ ശില്പത്തിൽ പുഷ്പാർച്ചന നടത്തിയതോടെയാണ് മണ്ഡൽ ആരംഭിച്ചത്.
സമിതിക്ക് രാജ്യത്താകെ 38 പ്രാന്തങ്ങളിലായി (സംഘടനാ സംസ്ഥാനങ്ങൾ) 4125 ശാഖകൾ പ്രവർത്തിക്കുന്നുവെന്ന് യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ട് പറയുന്നു. 1042 ജില്ലകളിൽ 834 ജില്ലകളിൽ പ്രവർത്തനമുണ്ട്. 1799 സേവാ കാര്യങ്ങൾ നടക്കുന്നു.
ലോകമാതാ അഹല്യ ബായ് ഹോൾക്കർ ജയന്തിയുടെ ത്രി ശതാബ്ദി ആഘോഷങ്ങൾ 2405 കേന്രങ്ങളിൽ നടന്നു. 4,74801 പേർ പങ്കെടുത്തു. വന്ദേ മാതരത്തിൻ്റെ 150 -ാമത് ജയന്തിയിൽ 3420 പരിപാടികളിലായി ഏഴ് ലക്ഷത്തിലധികം പേർ പങ്കെടുത്തു. സന്ത് മീരാബായിയുടെ 550-ാമത് ജയന്തി, ഗുരു തേഗ് ബഹാദൂറിൻ്റെ 350-മത് സ്മൃതി പരിപാടികളും നടന്നു.


Discussion about this post