തിരുവനന്തപുരം: മഹിള സമന്വയ വേദി നെടുമങ്ങാടിൻ്റെ ആഭിമുഖ്യത്തിൽ അഹല്യ ഭായി ഹോൾക്കറുടെ 300ാം ജന്മദിനം ആഘോഷിച്ചു.ആധുനിക ചരിത്രം വിസ്മൃതിയിലാണ്ട ധീര വനിതയാണ് ലോക മാതാ അഹല്യ ഭായി ഹോൾക്കർ. പ്രതിസന്ധികളിൽ നിന്നും പ്രതിസന്ധികളിലേക്ക് ആയപ്പോഴും സമാജ പരിവർത്തനത്തിന് ശ്രദ്ധയോടെ പ്രവർത്തിച്ച ഭരണാധികാരിയായിരുന്നു അഹല്യ ഭായി ഹോൾക്കർ എന്ന് മുഖ്യപ്രഭാഷണത്തിൽ മഹിള സമന്വയ വേദി സംസ്ഥാന സംയോജക അഡ്വക്കേറ്റ് അഞ്ചനാദേവി പറഞ്ഞു.
സംസ്കൃത കോളേജ് Rtd പ്രിൻസിപ്പാൾ Dr. S ദേവകി അന്തർജനം അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രശസ്ത പിന്നണി ഗായിക സരിതാറാം ഉത്ഘാന കർമ്മം നിർവ്വഹിച്ചു. പ്രസ്തുത ചടങ്ങിൽ ദർശന ഹയർസെക്കൻ്ററി സ്കൂൾ പ്രിൻസിപ്പൾ ശ്രീമതി S M രാകേന്ദുവിനെ ആദരിച്ചു. മഹിള സമന്വയവേദി വിഭാഗ് സംയോജക Dr. S ശ്രീകലാദേവി സഹസംയോജക നീലിമ ആർ കുറുപ്പ് എന്നിവർ സന്നിഹിതരായിരുന്നു. ശ്രീമതി ശാലിനി സനിൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ ശ്രീമതി സിന്ധു സന്തോഷ് നന്ദി രേഖപ്പെടുത്തി.
Discussion about this post