കൊല്ലം: ദേശത്തിന്റെ മുന്നേറ്റത്തിന് സംസ്‌കാരത്തെ സംരക്ഷിക്കണമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹ ശാരീരിക് പ്രമുഖ് ഒ.കെ. മോഹന്‍. ആര്‍എസ്എസ് കൊല്ലം വിഭാഗിന്റെ നേതൃത്വത്തില്‍ ആശ്രാമം മൈതാനത്ത് സംഘടിപ്പിച്ച സാംഘിക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രവൈഭവത്തിനായുള്ള മഹത്തായ സാധന എല്ലാ ജനതയിലും എത്തണം. ദേശ ഹിതത്തിന് അനുസരിച്ചുള്ള വ്യക്തികളെ വളര്‍ത്താന്‍ വേണ്ടിയുള്ള പദ്ധതിയാണ് സംഘം ശാഖയിലൂടെ നടത്തുന്നത്. എല്ലാ ജനതയെയും ഉള്‍ക്കൊണ്ട സംസ്‌കാരമാണ് ഭാരതത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.
സെന്‍ട്രല്‍ ഇന്റലിജന്‍സ് ബ്യൂറോ റിട്ട. എസ്പി പി.ജി. നന്ദകുമാര്‍ അദ്ധ്യക്ഷനായി. വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്കുമാര്‍, കൊല്ലം മഹാനഗര്‍ സംഘചാലക് ആര്‍. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Discussion about this post