കൊച്ചി: വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന പെട്രോളിയം ആന്‍ഡ് ഗ്യാസ് ജീവനക്കാരുടെ സേവന വേതന നിരക്കുകള്‍ പുതുക്കി നിശ്ചയിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ബിഎംഎസ് ദേശീയ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര ആവശ്യപ്പെട്ടു.
എറണാകുളം ബിഎംഎസ് സംസ്ഥാന കാര്യാലയത്തില്‍ കേരള പ്രദേശ് പെട്രോളിയം ആന്‍ഡ് ഗ്യാസ് മസ്ദൂര്‍ സംഘം സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ സുരക്ഷാ മേഖലകളില്‍ നല്‌കേണ്ട ആനുകൂല്യങ്ങള്‍ അടിയന്തരമായി അനുവദിക്കാനും ഈ മേഖലയില്‍ പണിയെടുക്കുന്ന ജീവനക്കാര്‍ക്ക് അപകട രഹിതമായ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും ബന്ധപ്പെട്ട സര്‍ക്കാരും മാനേജ്‌മെന്റുകളും തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.
ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജി. ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ദക്ഷിണ ക്ഷേത്ര സംഘടന സെക്രട്ടറി എസ്. ദുരൈരാജ് സമാപന പ്രസംഗം നടത്തി. ചന്ദ്രന്‍ വെങ്ങോലത്ത് സംഘടനാ ചര്‍ച്ചകള്‍ക്ക് മറുപടി നല്കി. ബിഎംഎസ് സംസ്ഥാന സംഘടന സെക്രട്ടറി കെ. മഹേഷ്, യൂണിയന്‍ ഭാരവാഹികളായ റെജിമോന്‍, സി. സഞ്ജീവ്, ജി.എം. അരുണ്‍കുമാര്‍, പ്രകാശന്‍ കെ.പി., സന്തോഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് ബി. ശിവജി സുദര്‍ശന്‍ യൂണിയന്‍ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റ്-സി.ജി. ഗോപകുമാര്‍ (ആലപ്പുഴ), ജനറല്‍ സെക്രട്ടറി-ചന്ദ്രന്‍ വെങ്ങോലത്ത് (മലപ്പുറം), ട്രഷറര്‍-സി. സഞ്ജീവ് (കൊല്ലം), വൈസ് പ്രസിഡന്റുമാര്‍-പി.കെ. രവീന്ദ്രനാഥ് (പാലക്കാട്), എസ്. വിനയകുമാര്‍ (കോട്ടയം), മധു (തിരുവനന്തപുരം), അരുണ്‍ പ്രജിത്ത് (പത്തനംതിട്ട). സെക്രട്ടറിമാര്‍-ശ്രീധരന്‍ (കാസര്‍കോട്), ബിനു (കൊല്ലം), അനീഷ് (വയനാട്), പി.വി. റെജിമോന്‍ (എറണാകുളം), കെ.പി. പ്രകാശന്‍ (കോഴിക്കോട്) എന്നിവരെ തിരഞ്ഞെടുത്തു.
Discussion about this post