കൊല്ലം: ഭാരതീയ വിദ്യാനികേതന്റെ കീഴിലുള്ള മാമൂട്ടിൽകടവിൽ പുതിയകാവ് സെൻട്രൽ സ്കൂളിന് സിബിഎസ്‌ഇ അംഗീകാരം. മാർച്ച് 3ന് ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസ് സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ 11ന് നാടിന് സമർപ്പിക്കും.
ഭാരതീയ വിദ്യാനികേതന് സംസ്ഥാന അധ്യക്ഷൻ ഗോപാലൻകുട്ടി മാസ്റ്റർ, രാഷ്ട്രീയ സ്വയംസേവക സംഘം കൊല്ലം വിഭാഗ് സംഘചാലക് ബി എസ് പ്രദീപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
Discussion about this post