ആലുവ: ഖേലോ ഇന്ത്യ ദേശീയ പാരാ പവര്‍ലിഫ്റ്റിങ്ങില്‍ കേരളത്തിന്റെ ജോബി മാത്യുവിന് സ്വര്‍ണമെഡല്‍. 65 കിലോ വിഭാഗത്തില്‍ 148 കിലോ ഭാരമുയര്‍ത്തിയാണ് ജോബി സ്വര്‍ണം നേടിയത്.
ഖേലോ ഇന്ത്യ ഗെയിംസില്‍ ഈയിനത്തിലെ ആദ്യ സ്വര്‍ണമാണ്. ഗുജറാത്തിന്റെ അരവിന്ദ് മക്വാന വെള്ളിയും ഒഡിഷയുടെ ഗദാധര്‍ സാഹു വെങ്കലവും നേടി. തന്റെ വളരെ കാലത്തെ സ്വപ്‌നമാണ് പൂവണിഞ്ഞതെന്നും കേരളത്തിനായി മെഡല്‍ നേടാനായതില്‍ അഭിമാനിക്കുന്നുവെന്നും ജോബി പറഞ്ഞു. പഞ്ചഗുസ്തി, പവര്‍ ലിഫ്റ്റിങ് എന്നീയിനങ്ങളില്‍ ദേശീയ – അന്താരാഷ്‌ട്ര മത്സരങ്ങളില്‍ മെഡല്‍ നേടിയ ജോബി മാത്യു ഭാരത് പെട്രോളിയം ലിമിറ്റഡില്‍ മാനേജരാണ്.
Discussion about this post