പരവൂർ: ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്രയെന്ന് ആർ എസ് എസ് ദക്ഷിണ പ്രാന്ത പ്രചാരക് എസ് സുദർശൻ പറഞ്ഞു. സേവഭാരതി പരവൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന സേവകേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് വേണ്ടി സ്വജീവിതം സമർപ്പണം നടത്തിയവർ മുതൽ കുടുംബത്തിനും മറ്റ് മേഖലകളിലും സ്വജീവിതം സമർപ്പിക്കുന്നവരാണ് ഭാരതിയർ. ഇവിടെ ജീവിതത്തിൽ സമ്പാദ്യo മുഴുവൻ രാക്ഷ്ട്ര നിർമ്മാണത്തിനും സേവ പ്രവർത്തനങ്ങൾക്കുമായി സമർപ്പിക്കുകയാണ് മുണ്ടുംതലയ്ക്കൽ സോമരാജൻ എന്ന് അദ്ദേഹം പറഞ്ഞു.
മുണ്ടുംതലയ്ക്കൽ സോമരാജന്റെ ജീവിതം നമ്മൾ മാതൃകയാക്കണമെന്ന് എസ്. സുദർശൻ പറഞ്ഞു. ആർഎസ്എസ് ദക്ഷിണ പ്രാന്ത വ്യവസ്ഥാ പ്രമുഖ് രാജൻ കരൂർ മുഖ്യ പ്രഭാഷണം നടത്തി ആർ. ഗോപാലകൃഷ്ണൻ മുണ്ടുംതലയ്ക്കൽ സോമരാജനെ ആദരിച്ചു. ആർഎസ്എസ് ദക്ഷിണ പ്രാന്ത കാര്യകാര്യ സദസ്യൻ വി. മുരളീധരൻ നിർമ്മാണ സമിതി പ്രഖ്യാപനം നടത്തി സേവാഭാരതി പരവൂർ യൂണിറ്റ് പ്രസിഡന്റ് അശോക് കുമാർ പി.എസ് അധ്യക്ഷത വഹിച്ചു. ദേശീയ സേവാഭാരതി ജില്ലാ ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത്. പി. എസ് പാലിയേറ്റീവ് കെയർ ഉദ്ഘാടനം ചെയ്തു. ദേശീയ സേവാഭാരതി ജില്ലാ സംഘടന സെക്രട്ടറി കെ. ഗണേഷ്കുമാർ സംസാരിച്ചു.
സേവാഭാരതി പരവൂർ യൂണിറ്റ് സെക്രട്ടറി അഖിലൻ എസ് ബി സ്വാഗതവും വൈസ് പ്രസിഡണ്ട് ശിവകുമാർ എസ് കൃതഞ്ജതയും പറഞ്ഞു.
Discussion about this post