പാലക്കാട്: സര്‍വകലാശാലകളിലും വിദ്യാലയങ്ങളിലും നടക്കുന്ന അമിതമായ രാഷ്‌ട്രീയാഭാസ സമരങ്ങള്‍ കുട്ടികള്‍ക്ക് തെറ്റായ സന്ദേശങ്ങളാണ് നല്‍കുന്നതെന്ന് ബാലഗോകുലം സംസ്ഥാന നിര്‍വാഹക സമിതി. ബാലഗോകുലം ഉത്തരകേരളം സുവര്‍ണ ജയന്തി സമ്മേളനത്തിന് തുടക്കം കുറിച്ച് കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിലാണ് ഈ വിലയിരുത്തല്‍. ഉത്തര കേരളം സംസ്ഥാന അധ്യക്ഷന്‍ എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഉത്തരകേരളം ഉപാധ്യക്ഷന്‍ വി. ശ്രീകുമാരന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്ന കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ബാബുരാജ്, ഉത്തരകേരളം ഉപാധ്യക്ഷന്മാരായ യു.പ്രഭാകരന്‍, വി.ശ്രീധരന്‍, ജനറല്‍ സെക്രട്ടറി എം.സത്യന്‍, കെ. ഗോവിന്ദന്‍കുട്ടി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ആര്‍എസ്എസ് ഉത്തര കേരളം പ്രാന്തപ്രചാരക് എ. വിനോദ് മാര്‍ഗനിര്‍ദേശം നല്‍കി.
ഇന്ന് രാവിലെ 10ന് പ്രതിനിധിസഭ മുന്‍ ഡിജിപി ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു.
. ഉത്തരകേരളം അധ്യക്ഷന്‍ എന്‍. ഹരീന്ദ്രന്‍മാസ്റ്റര്‍ അധ്യക്ഷതവഹിക്കും. സംഘടനാസഭ, ഭഗിനി സഭ, ബാലപ്രതിഭാ സംഗമം,ഗുരുവന്ദനം പരിപാടികള്‍ ഉണ്ടായിരിക്കും. എ. വിനോദ്, ഹിന്ദുഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി.ശശികല ടീച്ചര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍, സീമാജാഗരണ്‍ മഞ്ച് സംയോജകന്‍ എ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാത്രി 9ന് ബാലഗോകുലം ജില്ലാ സമിതി അവതരിപ്പിക്കുന്ന സുവര്‍ണോജ്ജ്വലം കലാവിരുന്ന്.
നാളെ രാവിലെ 10ന് പൊതുസമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. മലയാളം പഞ്ചാംഗം,ഗോകുല ഭാരതി, സുവര്‍ണജൂബിലി ലോഗോ എന്നിവയുടെ പ്രകാശനവും ഗവര്‍ണര്‍ നിര്‍വഹിക്കും. സംസ്ഥാന അധ്യക്ഷന്‍ ആര്‍.പ്രസന്നകുമാര്‍ മാസ്റ്റര്‍ സുവര്‍ണ ജയന്തി ആഘോഷ പ്രഖ്യാപനം നടത്തും. ‘ബാലസൗഹൃദ ഗ്രാമങ്ങളാല്‍ നിറയട്ടെ നാടാകെ’ എന്നതാണ് സുവര്‍ണ ജയന്തി സമ്മേളനത്തിന്റെ സന്ദേശം. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നിന്നായി ആയിരം പ്രതിനിധികള്‍ പങ്കെടുക്കും.
Discussion about this post