VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

വാരിയംകുന്നന്‍ ഇടതുപക്ഷത്തെ വിഭജിക്കുന്നു

VSK Desk by VSK Desk
27 June, 2020
in ലേഖനങ്ങള്‍
ShareTweetSendTelegram

മലപ്പുറം: ഒരു സുപ്രഭാതത്തില്‍ വീരനായകനായ മാപ്പിള ലഹള നേതാവ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്ത് വിഭജനം. സിപിഐ സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതിയുടെ സംസ്ഥാന പ്രസിഡന്റ് എ.പി. അഹമ്മദാണ് വാരിയംകുന്നനെ സ്വാതന്ത്ര്യസമര സേനാനിയായി ചിത്രീകരിക്കുന്ന ഇടത് നിലപാടിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഹൈന്ദവ കൂട്ടക്കൊലയ്ക്ക് നേതൃത്വം കൊടുത്ത വര്‍ഗീയവാദിയായ ഒരു വ്യക്തിയായിത്തന്നെയാണ് മുഹമ്മദ് ചരിത്രവസ്തുതകള്‍ ചൂണ്ടിക്കാട്ടി വാരിയംകുന്നനെ വിലയിരുത്തിയിരിക്കുന്നത്.

യുവകലാസാഹിതി മലപ്പുറം ജില്ല കമ്മിറ്റി സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ പരിപാടിയില്‍ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. ‘തുര്‍ക്കിയിലെ ഖലീഫയുടെ പദവി ബ്രിട്ടീഷുകാര്‍ എടുത്തു കളഞ്ഞപ്പോള്‍ അത് മുസ്ലീങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തി. ആഗോളതലത്തില്‍ ബ്രിട്ടനെതിരെ വലിയ പ്രതിഷേധമുണ്ടായി. ആ മുസ്ലീം പ്രതിഷേധത്തെ ഇന്ത്യയിലെ ദേശീയ സ്വാതന്ത്ര്യ സമരത്തോട് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയിലെ സാമ്രാജ്യത്വ വിരുദ്ധ സമരം ശക്തമാക്കാനാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. സത്യത്തില്‍ ആ തീരുമാനം വലിയൊരു അബദ്ധമായിരുന്നു. മുസ്ലീങ്ങള്‍ ലോകത്തെവിടെയും ഏത് ലക്ഷ്യത്തിന് വേണ്ടി നടത്തിയ സമരങ്ങള്‍ ഒരിക്കല്‍ പോലും അഹിംസാപരമായിരുന്നില്ല. കായികമായ പോരാട്ടങ്ങള്‍ക്ക് പേരുകേട്ടവരാണ് ലോകത്തെവിടെയും മുസ്ലീം സമുദായം. അതുകൊണ്ട് തന്നെ ഈ വിഭാഗത്തിന്റെ ശക്തി ദൗര്‍ബല്യങ്ങള്‍ മനസിലാക്കാതെയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഖിലാഫത്ത് പ്രസ്ഥാനത്തെ കൂട്ടിച്ചേര്‍ത്തത്. ജന്മിത്വ, സാമ്രാജ്യത്വ വിരുദ്ധ കാഴ്ചപ്പാടോടെ ആരംഭിച്ച സമരം വളരെ പെട്ടന്ന് ഹിന്ദു വിരുദ്ധമായി തീരുകയും വ്യാപകമായി ഹിന്ദു ജനത ആക്രമിക്കപ്പെടുകയും ചെയ്തു. കണ്ണു തുറന്നുവെച്ച് സത്യസന്ധമായി നോക്കിയാല്‍ ഏതൊരാള്‍ക്കും തിരിച്ചറിയാന്‍ കഴിയും. എത്രയോ പേര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായി, ക്ഷേത്രങ്ങളും ഇല്ലങ്ങളും വ്യാപകമായി തകര്‍ക്കപ്പെട്ടു. കലാപത്തിന്റെ ബാക്കിപത്രം വേദനയോടെ ഓര്‍ക്കുന്ന മണ്ണാണ് ഏറനാട്, വള്ളുവനാട് പ്രദേശങ്ങള്‍. മലബാര്‍ കലാപത്തില്‍ ജന്മിത്വ വിരുദ്ധ, സാമ്രാജ്യത്വ വികാരം ഒക്കെയുണ്ടെങ്കിലും പ്രത്യക്ഷത്തില്‍ അതില്‍ മതപരമായ അംശമുണ്ടായിരുന്നു. കൊള്ളയും കൊലപാതകവും അറിയാതെ സംഭവിച്ച കാര്യങ്ങളല്ല. കലാപത്തിന്റെ ലക്ഷ്യത്തില്‍ തന്നെ അതെല്ലാമുണ്ടായിരുന്നു. അല്ലാതെ പലരും പറയുന്നതുപോലെ വഴിതെറ്റി സൗകര്യം കിട്ടിയപ്പോള്‍ കൊള്ളയും കൊലപാതകവും ബലാത്സംഗവും നടത്തിയതല്ല’ എ.പി. അഹമ്മദ് വ്യക്തമാക്കി.

‘തുര്‍ക്കി മോഡല്‍ ഖിലാഫത്ത് ഇവിടെ സ്ഥാപിക്കാനുള്ള ശ്രമമായിരുന്നു മലബാര്‍ കലാപം. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വിവാദ പുരുഷനാകുന്നത് അങ്ങിനെയാണ്. ആ പോരാട്ടം ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്ക് സ്ഥാപിക്കാനായിരുന്നുവെന്നെല്ലാം നിയമസഭയില്‍ ഉള്‍പ്പെടെ പലരും പ്രസംഗിക്കുന്നത് കേട്ടു. അത് ചരിത്ര വിരുദ്ധമാണ്. തുര്‍ക്കി തൊപ്പിയായിരുന്നു ഹാജി അണിഞ്ഞിരുന്നത്. തുര്‍ക്കി ഖലീഫയായിരുന്നു അദ്ദേഹത്തിന്റെ റോള്‍ മോഡല്‍. ആ ഖിലാഫത്താണ് അദ്ദേഹം സ്ഥാപിക്കാന്‍ ശ്രമിച്ചത്. ഹിന്ദുക്കളെ ഉപദ്രവിക്കരുതെന്ന് പലപ്പോഴും അദ്ദേഹം പറഞ്ഞതുതന്നെ ഹിന്ദുക്കള്‍ ബ്രിട്ടീഷുകാര്‍ക്കൊപ്പം ചേരുമോ എന്ന പേടികൊണ്ടാണ്. പ്രത്യക്ഷമായി വാരിയംകുന്നത്ത് താനൊരു മുസ്ലിം നേതാവാണെന്ന് പറഞ്ഞിട്ടില്ല. പക്ഷെ ലക്ഷ്യത്തിലും പോരാട്ടത്തിലും അവരത് കാണിച്ചിരുന്നു. മുഗളന്മാര്‍ ഹിന്ദുക്കളോട് നയപരമായാണ് പെരുമാറിയിരുന്നത്. അവര്‍ ന്യൂനപക്ഷമായിരുന്നതു കൊണ്ടാണത്. മലബാറില്‍ ഹിന്ദുക്കള്‍ക്കൊപ്പമെന്ന് വരുത്താന്‍ ശ്രമിച്ചത് ഹിന്ദുക്കള്‍ ബ്രിട്ടീഷ് ചേരിയില്‍ പോയി തങ്ങള്‍ക്കെതിരെ തിരിയുമോ എന്ന ഭയം കൊണ്ട് മാത്രമാണ്. ജയിച്ചാല്‍ ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കാന്‍ കഴിയും. അഥവാ തോറ്റാല്‍ വീരസ്വര്‍ഗം കിട്ടുമെന്ന് വിശ്വസിച്ചിരുന്ന പാവപ്പെട്ട മുസ്ലീങ്ങളെയാണ് കലാപത്തില്‍ കണ്ണിചേര്‍ത്തത്’ എ.പി. അഹമ്മദ് തുടര്‍ന്ന് വ്യക്തമാക്കി. ‘വാരിയംകുന്നന്റെ ജീവിതം സിനിമയാക്കുന്നതില്‍ വിയോജിപ്പില്ല. പക്ഷേ ചരിത്രത്തില്‍ ഭാവന കലരുമ്പോള്‍ വസ്തുതകള്‍ ചോര്‍ന്നു പോകും എന്നോര്‍ക്കണം. വെള്ള പൂശാതെയും കരിവാരിത്തേക്കാതെയും സത്യസന്ധമായി ആ ജീവിതം പറയുകയാണ് വേണ്ടതെന്നും എ.പി. അഹമ്മദ്.

എന്നാല്‍ നേര്‍ വിപരീതമായ അഭിപ്രായവുമായാണ് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ യുവകലാസാഹിതി തൃശൂര്‍ ജില്ല കമ്മിറ്റിയുടെ ഫേസ് ബുക്ക് ലൈവില്‍ എത്തിയത്. എ.പി. അഹമ്മദിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയാവുകയാണ്. നേരത്തെയും വ്യത്യസ്മായ നിലപാടുകള്‍കൊണ്ട് ശ്രദ്ധേയനായ വ്യക്തിയാണ് അദ്ദേഹം.

എഴുത്തുകാരി മാധവിക്കുട്ടിയുടെ മതം മാറ്റത്തിന് പിന്നില്‍ മുസ്ലീംലീഗ് നേതാവ് അബ്ദുള്‍ സമദ് സമദാനിയാണെന്നും അതിനായി അദ്ദേഹം വന്‍ തുക കൈപ്പറ്റിയെന്നുമുള്ള അഹമ്മദിന്റെ ഒരു വര്‍ഷം മുമ്പുള്ള പ്രസംഗം നേരെത്തെ വന്‍ വിവാദമായിരുന്നു. കനേഡിയന്‍ എഴുത്തുകാരി മെര്‍ളി വിസ്‌ബോഡിന്റെ ‘ദ ലവ് ക്യൂന്‍ ഓഫ് മലബാര്‍’ എന്ന പുസ്തകത്തിലുണ്ടായിരുന്ന വിസ്‌ഫോടനകരമായ വിവരങ്ങളാണ് അഹമ്മദ് അന്ന് പ്രസംഗിച്ചത്. ‘ വിശാലമായി സംസാരിക്കാം എന്ന് പറഞ്ഞു കോഴിക്കോടെ പ്രമുഖ റിസോര്‍ട്ടിന്റെ പടിക്കെട്ടിലിട്ടു മാധവിക്കുട്ടിയെ സമദാനി ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ ബലാത്സംഗമാണ് മാധവിക്കുട്ടിയുടെ മതംമാറ്റത്തില്‍ കലാശിച്ചത്. സമദാനിക്ക് നിഷേധിക്കാനാകാത്ത വിവരങ്ങളാണ് ആ പുസ്തകത്തിലുള്ളത്. ഈ കാര്യങ്ങള്‍ അറിഞ്ഞിട്ടും കേരളത്തിലെ ജീനിയസുകളും സെക്കുലര്‍ ബുദ്ധിജീവികളും പുലര്‍ത്തുന്ന സമീപനമാണ്. മലയാളി വായിക്കേണ്ട പുസ്തകമാണ് പ്രണയത്തിന്റെ രാജകുമാരി. മാധവിക്കുട്ടിയുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന ആളാണ് കനേഡിയന്‍ എഴുത്തുകാരി മെറിലി വെയ്സ്ബോഡ്. അവരാണ് ഈ ‘ദ ലവ് ക്യൂന്‍ ഓഫ് മലബാര്‍’ എന്ന പുസ്തകം രചിക്കുന്നത്.

മാധവിക്കുട്ടിയുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകയാണ് ലീല മേനോന്‍. അവര്‍ നിരന്തരമായി പറഞ്ഞിരുന്നു- മാധവിക്കുട്ടിയുടെ മതം മാറ്റം കപടമാണെന്ന്. പ്രണയത്തിനു വേണ്ടി എന്തും ത്യജിക്കാന്‍ തയ്യാറായിരുന്നു മാധവിക്കുട്ടി. ജീവിതത്തിന്റെ അവസാന കാലത്ത് വലിയ താങ്ങും തണലുമായി ഇമോഷണല്‍ പിന്തുണയുമായി വന്നതാണ് അബ്ദുള്‍ സമദ് സമദാനി.സമദാനിയാണ് മതം മാറാന്‍ മാധവിക്കുട്ടിയോട് ആവശ്യപ്പെടുന്നത്. മാധവിക്കുട്ടി മതം മാറാന്‍ തയ്യാറായപ്പോള്‍ സമദാനി കാലുമാറി. പിന്നെ സമദാനി ഫോണ്‍ എടുത്തില്ല. ഫോണ്‍ സൈലന്റ് മോഡില്‍ ആക്കി മാറ്റി. പക്ഷെ മാധവിക്കുട്ടി വാക്ക് പാലിച്ചു. മതംമാറ്റവുമായി മാധവിക്കുട്ടി മുന്നോട്ടു പോയി. ഞാന്‍ മതം മാറിയിരിക്കുന്നു. എന്നെ വന്നു വിവാഹം കഴിക്കൂ. ഇതാണ് അവര്‍ ആവശ്യപ്പെട്ടത്. മാധവിക്കുട്ടി തിരികെ മതം മാറാതിരിക്കാന്‍ സമയം ചിലവിട്ടത് ഇസ്ലാമിക തീവ്രവാദികളാണ്. അവര്‍ പിന്നെ മാധവിക്കുട്ടിക്ക് കാവലിരുന്നു. ഇവര്‍ കാരണം എനിക്ക് വരെ മാധവികുട്ടിയെ കാണാന്‍ അനുമതി നിഷേധിക്കപ്പെട്ടിട്ടുണ്ട്- അഹമ്മദ് പറയുന്നു. ‘മാധവിക്കുട്ടി എന്ത് പറയണം എന്ത് പറയരുത് എന്ന് എന്നാവശ്യപ്പെട്ടത് മാധവിക്കുട്ടിക്ക് കാവല്‍ നിന്ന ഈ ഇസ്ലാമിക തീവ്രവാദികള്‍ ആയിരുന്നു. മാധവിക്കുട്ടിയെ മതം മാറ്റിയ ശേഷം ഈ പേരില്‍ സമദാനി 10 ലക്ഷം ഡോളര്‍ സൗദി സംഘടനയില്‍ നിന്നും കൈപ്പറ്റി. വളരെ ആധികാരികമായാണ് പുസ്തകത്തില്‍ ഈ പരാമര്‍ശം വന്നത്. സമദാനിയുമായി പ്രണയത്തില്‍പ്പെട്ടുപോയ ആളാണ് മാധവിക്കുട്ടി.

നമുക്ക് ദീര്‍ഘമായി സംസാരിക്കാം എന്ന് പറഞ്ഞാണ് കോഴിക്കോട്ടെ റിസോര്‍ട്ടിലേക്ക് മാധവിക്കുട്ടിയെ സമദാനി വിളിച്ചു വരുത്തുന്നത്. റിസോര്‍ട്ടിലെ പുഴവക്കിലെ കല്‍ക്കെട്ടില്‍ ഇട്ടു സമദാനി മാധവിക്കുട്ടിയെ ബലാത്സംഗം ചെയ്തു. അവര്‍ ഷോക്ക്ഡ് ആയിപ്പോയി. നീ എന്നെ നശിപ്പിച്ചില്ലേ എന്ന് പറഞ്ഞു മാധവിക്കുട്ടി പൊട്ടിത്തെറിക്കുന്നുണ്ട്. മാധവിക്കുട്ടിയെപ്പോലുള്ള ഒരാള്‍ പൊട്ടിത്തെറിച്ചാല്‍ എന്ത് വിപത്ത് വരും എന്ന് സമദാനിക്ക് അറിയാം. ഉടനെ സമദാനി പറഞ്ഞത്. എന്റെ പ്രണയം നിത്യസത്യമാണ്, ഞാന്‍ നിങ്ങളെ വിവാഹം കഴിക്കാം എന്നാണ് മാധവിക്കുട്ടി പറയുന്നത്. രണ്ടു ഭാര്യമാരില്ലേ എന്നാണ് മാധവിക്കുട്ടി തിരിച്ചു ചോദിക്കുന്നത്. എന്തായാലും എനിക്ക് ഭാര്യ വേണം. ഞാന്‍ നിങ്ങളെ ഡല്‍ഹി ഭാര്യയാക്കാം. ഞാന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് മെമ്പര്‍ ആണ്. ഈ മറുപടിയാണ് സമദാനി നല്‍കുന്നത്. ഇങ്ങിനെ ലെജന്‍ഡറിയായ പേഴ്‌സണാലിറ്റിയെ മതം മാറ്റി 10 ലക്ഷം ഡോളര്‍ വാങ്ങുകയാണ് സമദാനി ചെയ്തത്.’- എ.പി. അഹമ്മദ് ചൂണ്ടിക്കാട്ടി.

Share6TweetSendShareShare

Latest from this Category

അടിയന്തരാവസ്ഥ : പുതുതലമുറയോട് പറയാനുള്ളത്

ഇന്ദിരയോട് ഐക്യപ്പെട്ട കമ്യൂണിസ്റ്റുകള്‍

ലോകമാകെ ഭാരതം..

അടിയന്തരാവസ്ഥയ്ക്കു പിറകില്‍ കെജിബി കമ്യൂണിസ്റ്റ് ഗൂഢാലോചന

ഡിസംബറില്‍ മഞ്ചേശ്വരത്തെ ‘സ്വര്‍ഗ’ത്തിലൊരു രാത്രി

ജയിലിലും ചോരാത്ത പോരാട്ട വീര്യം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഹൈന്ദവര്‍ എന്തിനെയും സ്വീകരിക്കുന്നവരായി: ഡോ. ടി.പി. സെന്‍കുമാര്‍

ഇടതു സംഘടനകൾ ആവശ്യപ്പെടുന്ന മിനിമം കൂലി 26000 രൂപ, കേരളത്തിലെ സ്ഥിതി എന്തെന്ന് ഇവർ വ്യക്തമാക്കണം; രാഷ്‌ട്രീയപ്രേരിത പണിമുടക്ക് തള്ളി ബിഎംഎസ്

ദേശീയ സേവാ ഭാരതി നന്മയുള്ള സമൂഹം: ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് വേൾഡ് മലയാളി കൗൺസിൽ ഖത്തർ അഡ്വൈസറി ബോർഡ് മെമ്പർ ജോസ് കോലത്ത

ആർഎസ്എസ് ശതാബ്ദി : എല്ലാ ഗ്രാമങ്ങളിലും, എല്ലാ വീട്ടിലും സംഘമെത്തും

പൗരാവകാശം പോലെ പ്രധാനമാണ് പൗരധർമ്മം; ബാലഗോകുലം പ്രമേയം

പാഠപുസ്തകങ്ങളിലെ രാഷ്‌ട്രീയക്കളി കരിക്കുലം കമ്മിറ്റിയറിയാതെ: എന്‍ടിയു

ലോകത്തിന് വഴികാട്ടിയാകുന്ന സനാതന ധര്‍മത്തിന്റെ പ്രചരണ കേന്ദ്രങ്ങളായി ക്ഷേത്രങ്ങള്‍ മാറണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലക്കേര്‍

കുറ്റകരമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

Load More

Latest English News

They Will Move into ‘Sneha Nikunjam’ on the 23rd

Celebration of Narada Jayanti; Bharat Showcased the Strength of Atmanirbharatha: R. Sanjayan

Ivide Thaliridum Orottamottum Vaadi Kozhiju Veezhilla…

പഹൽഗാം ആക്രമണം നിന്ദ്യം : ആർഎസ്എസ്

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies