നാഗ്പൂര്‍: രാഷ്ട്ര സേവികാ സമിതിയുടെ മുന്‍ പ്രമുഖ് സഞ്ചാലിക പ്രമീളാ തായ് മേഢെ അന്തരിച്ചു. 97 വയസ്സായിരുന്നു. ഇന്ന് രാവിലെ 9.05 ന് ദേവി അഹല്യ മന്ദിറിലായിരുന്നു അന്ത്യം. പ്രമീളാതായ്ജിയുടെ ആഗ്രഹപ്രകാരം ഭൗതിക ശരീരം നാളെ രാവിലെ എട്ടിന് എയിംസിലേക്ക് ദാനം ചെയ്യും. 2006- 2012 വരെ സേവികാ സമിതിയുടെ പ്രമുഖ് സഞ്ചാലിക എന്ന ചുമതല വഹിച്ചു. സംഘടനയുടെ നാലാമത് പ്രമുഖ് സഞ്ചാലിക ആയിരുന്നു പ്രമീളാ തായ്ജി.
Discussion about this post