പരവൂര്‍: വികസിതഭാരതത്തിന് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയത്തിന് അനുസൃതമായി ജനങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനുള്ള കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ആള്‍ ഇന്ത്യ നിധി ഫൗണ്ടേഷന്‍ സംസ്ഥാന സമ്മേളനം തീരുമാനിച്ചു.
ജനങ്ങളുടെ വ്യവസായ സംരംഭകത്വം ശക്തിപ്പെടുത്താനായുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച്, ബിസിനസ് ആശയം പിന്തുടരാനായി അഭിലാഷമുള്ളതോ വളര്‍ന്നുവരുന്നതോ ആയ സംരംഭകര്‍ക്ക് പ്രോത്സാഹനം നല്‍കും. സ്ത്രീകള്‍ക്ക് അത്തരം സംരംഭങ്ങള്‍ ആരംഭിക്കാനും നിലനിര്‍ത്താനും സഹായിക്കുന്ന നിലപാട് സ്വീകരിക്കും. പൊതുവിപണിയെ കൈപിടിച്ച് ഉയര്‍ത്താന്‍ പുത്തന്‍ സാമ്പത്തിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഉല്‍പന്നങ്ങളുമായി ബന്ധിപ്പിക്കാനുള്ള മാര്‍ഗവും സമ്മേളനം ചര്‍ച്ച ചെയ്തു.
സ്റ്റാര്‍ട്ടപ്പുകളുടെ ആവാസ വ്യവസ്ഥ പ്രാപ്തമാക്കുന്നതിന് ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്റര്‍ (ടിബിഐ), സെന്റര്‍ ഓഫ് എക്‌സലന്‍സ്, നിധി സപ്പോര്‍ട്ട് സിസ്റ്റം, ഗ്രാന്‍ഡ് ചലഞ്ചുകള്‍, എന്റര്‍പ്രണേഴ്സ്- ഇന്‍- റെസിഡന്‍സ് (ഇഐആര്‍), ആക്‌സിലറേറ്റര്‍ പ്രോഗ്രാം തുടങ്ങിയവ നിധികളുടെ കീഴില്‍ നടപ്പാക്കും. സ്റ്റാന്‍ഡ്- അപ്പ് ഇന്ത്യ, സ്റ്റാര്‍ട്- അപ്പ് ഇന്ത്യ, മെയ്‌ക്ക് ഇന്‍ ഇന്ത്യ പോലുള്ള ദേശീയ പരിപാടികളുമായി ചേര്‍ത്ത് വ്യത്യസ്ത പരിപാടികള്‍ ആവിഷ്‌കരിക്കാനും സമ്മേളനം തീരുമാനിച്ചു. വനിതാ സംരംഭകര്‍ അവരുടെ വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്തു.
സമ്മേളനം സംസ്ഥാന പ്രസിഡന്റ് സന്തോഷ് കെ. നായര്‍ ഉദ്ഘാടനം ചെയ്തു. കെ.ജി. രാധാകൃഷ്ണന്‍ അധ്യക്ഷനായി. ആര്‍എസ്എസ് പ്രാന്ത കാര്യകാരി സദസ്യന്‍ വി. മുരളീധരന്‍ സംഘടനാ സന്ദേശം നല്കി, ബിജെപി തിരുവനന്തപുരം മേഖല പ്രസിഡന്റ് ബി.ബി. ഗോപകുമാര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഡോ. കെ.യു. ഷാജിശര്‍മ്മ, അഡ്വ. രശ്മി വര്‍മ്മ, ഗണേഷ് അരങ്ങമാനം, ജി. ബാലചന്ദ്രന്‍ പിള്ള എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന ഭാരവാഹികളായി കെ.ജി. രാധാകൃഷ്ണന്‍ (പ്രസിഡന്റ്), എസ്. ജഗദീഷ് പരവൂര്‍ (വര്‍ക്കിങ് പ്രസിഡന്റ്), വേലായുധന്‍ പിള്ള കോട്ടയം, രമണന്‍ കൊല്ലം (വൈസ് പ്രസിഡന്റ്), ഗണേഷ് അരമങ്ങാനം (സംസ്ഥാന ജനറല്‍ സെക്രട്ടറി), കനകദാസ് പാലക്കാട്, ഗിരീഷ് കോഴിക്കോട്, ശ്രീകുമാര്‍ തിരുവനന്തപുരം (സെക്രട്ടറി), ശ്രീകൃഷ്ണദാസ് തൃശൂര്‍ (ട്രഷറര്‍), ഡോ. രാജഗോപാല്‍ മലപ്പുറം (കോ ഓര്‍ഡിനേറ്റര്‍), സതീഷ് തിരുവനന്തപുരം (സഹ കോഓര്‍ഡിനേറ്റര്‍), സുരേഷ് ബാബു മലപ്പുറം (ഐടി കോഓര്‍ഡിനേറ്റര്‍), പി.സി. വിശ്വംഭര പണിക്കര്‍ കാസര്‍ഗോഡ്, ദിനേശ് മലപ്പുറം, ശ്രീകുമാര്‍ പത്തനംതിട്ട, ശ്രീകൃഷ്ണദാസ് കണ്ണൂര്‍, പ്രമോദ് വയനാട് (സംസ്ഥാന എക്‌സി. അംഗങ്ങള്‍), വിജയകുമാര്‍ (വടക്കന്‍ മേഖല കോഓര്‍ഡിനേറ്റര്‍), രത്‌നാകരന്‍ കോഴിക്കോട് (സഹ കോ ഓര്‍ഡിനേറ്റര്‍), ചാമി നെടുങ്ങോട്ടില്‍ (മധ്യമേഖലാ കോ ഓര്‍ഡിനേറ്റര്‍), കെ. കെ. ചന്ദ്രന്‍ (സഹ കോഓര്‍ഡിനേറ്റര്‍), ജയപ്രകാശ് (മേഖല കോ ഓര്‍ഡിനേറ്റര്‍), അനില്‍കുമാര്‍ (കോ ഓര്‍ഡിനേറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Discussion about this post