തിരുവനന്തപുരം : ഈ വർഷത്തെ പൂജവയ്പ്പ് സെപ്റ്റംബർ 29 നും പൂജയെടുപ്പ് വിജയദശമി ദിവസമായ ഒക്ടോബർ രണ്ടിനുമാണ്. നവരാത്രി പൂജകളിൽ പ്രാധാന്യമുള്ള ദുർഗ്ഗാഷ്ടമി ദിവസമായ സെപ്റ്റംബർ 30ന് സംസ്ഥാനത്ത് പൊതു അവധി നൽകണമെന്ന് എൻ ജി ഒ സംഘ്. സർക്കാർ കലണ്ടറിൽ സെപ്റ്റംബർ 29 പൂജവയ്പ്പ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ദുർഗ്ഗാഷ്ടമിയ്‌ക്ക് അവധിയില്ലാത്തത് വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
തൊഴിലുപകരണങ്ങളും, പുസ്തകങ്ങളും പൂജവച്ച് കഴിഞ്ഞാൽ പൂജയെടുപ്പുവരെ തൊഴിലും, വായനയും ഒഴിവാക്കണമെന്നതാണ് ആചാരം. ആയതിനാൽ ദുർഗ്ഗാഷ്ടമി ദിനമായ സെപ്റ്റംബർ 30ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്‌ക്ക് നിവേദനം നൽകിയെന്ന് കേരള എൻ ജി ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ജെ. മഹാദേവൻ, ജനറൽ സെക്രട്ടറി എസ്. രാജേഷ് എന്നിവർ അറിയിച്ചു.
Discussion about this post