ഛത്രപതി സംഭാജിനഗര്‍: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകും മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖുമായ മാധവ് വിനായക് കുല്‍ക്കര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് മഹാരാഷ്ട്രയിലെ പൗരാവലി. എംഐടി കോളജിലെ മന്ഥന്‍ ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സംസാരിച്ചു. മധുഭായി പ്രവര്‍ത്തകര്‍ക്കെന്നും പ്രചോദനവും വഴികാട്ടിയുമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ആര്‍എസ്എസ് എന്ന മഹാവൃക്ഷത്തിലെ മധുരമേറിയ ഫലങ്ങളിലൊന്നായിരുന്നു അദ്ദേഹം. അച്ചടക്കം ജീവിതത്തിന്റെ ഓരോ അണുവിലും അദ്ദേഹം കര്‍ക്കശമായി നടപ്പാക്കിയെന്ന് സര്‍കാര്യവാഹ് പറഞ്ഞു.
മധുഭായിയുടേത് മധുരസ്വഭാവമായിരുന്നു. ആര്‍ക്കും അദ്ദേഹത്തോട് തുറന്നു സംസാരിക്കാനാവും. സ്വയംസേവകരുമായി മാത്രമല്ല അവരുടെ കുടുംബാംഗങ്ങളുമായും ആഴത്തിലുള്ള ബന്ധം അദ്ദേഹം സൃഷ്ടിച്ചു. സമൂഹത്തിനുവേണ്ടി നിലകൊള്ളേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും സമൂഹത്തിന് നമ്മിലുള്ള വിശ്വാസം ഒരിക്കലും കുറയാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറയുമായിരുന്നു. സംഘത്തെക്കുറിച്ച് മധുഭായിക്ക് ആഴത്തിലുള്ള ധാരണയുണ്ടായിരുന്നു, അതുകൊണ്ട് അദ്ദേഹത്തിന് അത് പ്രായോഗികമാക്കാന്‍ കഴിഞ്ഞത്. തത്ത്വചിന്തയെക്കാള്‍ പ്രവര്‍ത്തനത്തിന് അദ്ദേഹം പ്രാധാന്യം നല്‍കി, ദത്താത്രേയ ഹൊസബാളെ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെയും സന്ദേശങ്ങള്‍ ചടങ്ങില്‍ വായിച്ചു. ഡോ. സ്വാമി രാമേശ്വരാനന്ദ്, പ്രവീണ്‍ തൊഗാഡിയ, രാജഭാവു ഭാലെ എന്നിവരും സന്ദേശങ്ങള്‍ അയച്ചു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അതുല്‍ ലിമയെ, അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി, മധുഭായിയുടെ അനന്തരവന്‍ വിനയ് കുല്‍ക്കര്‍ണി, ദേവഗിരി പ്രാന്ത സംഘചാലക് അനില്‍ ഭലേറാവു തുടങ്ങിയവര്‍ സംസാരിച്ചു.



Discussion about this post