കാലമാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന്. സൃഷ്ടിജാലങ്ങള്‍ എല്ലാം കാലത്തിനു വിധേയമാണ്. അതുകൊണ്ട് തന്നെ കാലത്തെ മരണമായും വ്യാഖ്യാനിക്കാം. കാലരാത്രി ദേവിയെ മലയാളികള്‍ കാളരാത്രിയെന്നും പറയുന്നു.
പരാശക്തിയുടെ നിര്‍ദ്ദേശത്താല്‍ കാളരാത്രീദേവി ശുംഭാസുരന്‍, നിശുംഭാസുരന്‍, രക്തബീജന്‍ തുടങ്ങിയ ദുഷ്ടന്മാരെ വധിച്ചു. നവരാത്രിയുടെ ഏഴാമത്തെ ദിവസം പൂജിക്കേണ്ടത് കാളരാത്രി ദേവിയെയാണ്. വടക്കേ മലബാറില്‍ പ്രത്യേകിച്ച് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കാളരാത്രി ദേവിയുടെ ക്ഷേത്രങ്ങളുണ്ട്. കളിയാട്ട മഹോത്സവകാലത്ത് അവിടെ കോലധാരികള്‍ കാളരാത്രിയുടെ ഉയരമുള്ള തിരുമുടി ധരിച്ച് ഭക്തന്മാരെ അനുഗ്രഹിക്കുന്ന സമ്പ്രദായം ഇപ്പോഴുമുണ്ട്.
കറുത്ത നിറത്തോടുകൂടിയവളും തലയോടുകള്‍ മാലയായി ധരിച്ചവളും കെട്ടാത്ത പരന്ന തലമുടിയോടുകൂടിയവളും തീവ്രശോഭയുള്ള മൂന്ന് കണ്ണുകളോടുകൂടിയവളും ഒരു കൈയ്യില്‍ വാള്‍ ധരിച്ചവളും മറ്റ് രണ്ട് കൈകള്‍കൊണ്ട് തൃശ്ശൂലം പിടിച്ചവളും മറ്റേ കൈകൊണ്ട് അഭയമുദ്ര കാണിക്കുന്നവളും കഴുതപ്പുറത്ത് സഞ്ചരിക്കുന്നവളും ആയ കാളരാത്രീദേവി സജ്ജനങ്ങളെ സംരക്ഷിക്കുന്നവളാണ്. എല്ലാ വിഘ്‌നങ്ങളേയും ദുരിതങ്ങളേയും അകറ്റുന്ന കാളരാത്രിദേവി പരാശക്തിയുടെ ആജ്ഞാനുവര്‍ത്തിയാണ്. കാളരാത്രി പൂജയ്‌ക്ക് ദേവിമഹാത്മ്യം പാരായണം ചെയ്യുന്നത് ഉത്തമമാണ്.
രക്തബീജാസുരന്റെ ദേഹത്തില്‍ നിന്ന് ഒരുതുള്ളി രക്തംപോലും പുറത്തുപോകാതെ തന്റെ വിശാലമായ നാവില്‍ രക്തബീജനെ ഒതുക്കി യുദ്ധംചെയ്ത് അവനെ വധിച്ച കാളരാത്രിയെ പരമശിവനും പാര്‍വ്വതിയും മുക്തകണ്ഠം പ്രശംസിച്ച സംഭവം പൂജാവേളയില്‍ ഓര്‍ക്കേണ്ടതാണ്.
Discussion about this post