ലഖ്‌നൗ: ദീപജ്വാലയില്‍ മുങ്ങി വീണ്ടും ചരിത്രം സൃഷ്ടിച്ച് അയോദ്ധ്യ. ഛോട്ടി ദീപാവലിയുടെ തലേന്നായ ഇന്നലെ സരയൂ നദിയുടെ തീരത്ത് 26 ലക്ഷത്തിലധികം ദീപങ്ങളാണ് ശ്രീരാമ ക്ഷേത്രത്തിന് ചുറ്റും മിഴി തുറന്നത്. ഭക്തര്‍ക്ക് മറക്കാനാവാത്ത ദൃശ്യവിസ്മയം നല്‍കിയത് കൂടാതെ രണ്ട് ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡുകള്‍ കൂടി ലഭിച്ചു. ഏറ്റവും കൂടുതല്‍ ചിരാതുകള്‍ തെളിയിച്ചതിനും, ഒരേ സമയം ഏറ്റവും കൂടുതല്‍ ആളുകള്‍ ദീപം തെളിയിക്കുന്നതില്‍ പങ്കെടുത്തതിനുമാണ് റിക്കാര്‍ഡ്.
തുടര്‍ച്ചയായ ഒന്‍പതാം വര്‍ഷമാണ് അയോദ്ധ്യ ദീപോത്സവ ആഘോഷങ്ങളില്‍ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡില്‍ ഇടം പിടിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത ഈ പരിപാടിയിപ്പോള്‍ വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ഭക്തിയുടെയും ആഗോള പ്രതീകമായി മാറി.
56 ഘാട്ടുകളിലായി 2617215 ദീപങ്ങളാണ് ആയോദ്ധ്യയില്‍ ദൃശ്യ വിസ്മയം തീര്‍ത്തത്. ഡോ. റാം മനോഹര്‍ ലോഹ്യ അവധ് സര്‍വകലാശാലയിലെ ആയിരക്കണക്കിന് വൊളന്റിയര്‍മാരുടെ നേതൃത്വത്തിലാണ് ഇത്രയും ദീപങ്ങള്‍ അയോദ്ധ്യയ്‌ക്ക് ചുറ്റും ഒരുക്കിയത്.
യോഗി ആദിത്യനാഥ് ഗിന്നസ് ലോക റിക്കാര്‍ഡ് വിധികര്‍ത്താവ് റിച്ചാര്‍ഡ് സ്റ്റെണ്ണിങ്ങില്‍ നിന്നും സ്വീകരിച്ചു.
ദീപോത്സവത്തോടനുബന്ധിച്ച് അയോദ്ധ്യയില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് രാമായണവും അവതരിപ്പിച്ചു. 1100 ഡ്രോണുകള്‍ ഉപയോഗിച്ച് ജയ് ശ്രീറാം, വില്ല് ഏന്തിയ ശ്രീരാമന്‍, സഞ്ജീവനി പര്‍വതം വഹിക്കുന്ന ഹനുമാന്‍, രാമസേതു, ശ്രീരാമ ജന്മഭൂമി ക്ഷേത്രം എന്നിവയും രാമായണത്തിന്റെ വിവിധ എപ്പിസോഡുകളും ആകാശക്കാഴ്ചയൊരുക്കി. ജയ്ശ്രീറാം മന്ത്രങ്ങളാലും കരഘോഷങ്ങളാലും മുഖരിതമായിരുന്നു അയോദ്ധ്യയും പരിസരവും.
Discussion about this post