ബെംഗളൂരു: ആർഎസ്‌എസ് സർസംഘചാലക് ഡോ. മോഹൻ ഭഗവതിൻ്റെ ദ്വിദിന പ്രഭാഷണ പരമ്പര നവംബർ 8, 9 തീയതികളിൽ ബെംഗളൂരുവിൽ നടക്കും. സംഘയാത്രയുടെ നൂറ് വർഷം: പുതിയ ചക്രവാളങ്ങൾ എന്നതാണ് വിഷയം.
ആർഎസ്എസ് ശതാബ്ദിയുടെ പശ്ചാത്തലത്തിൽ ദൽഹിയിൽ നടന്ന സംവാദപരമ്പരയുടെ തുടർച്ചയായാണ് പരിപാടി. ബെംഗളൂരു ബനശങ്കരിയിലെ ഹൊസകെരെഹള്ളി റിങ് റോഡിലുള്ള പിഇഎസ് സർവകലാശാലയിൽ ക്ഷണിക്കപ്പെട്ട സദസിനെ സർസംഘചാലക് അഭിസംബോധന ചെയ്യും. കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽ നിന്നുള്ള 1,200 പ്രമുഖ വ്യക്തികളാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
നവംബർ 8 ന് വൈകിട്ട് നാല് മുതൽ 7:30 വരെ, രണ്ട് സെഷനുകളിലായിസർസംഘചാലക് പ്രഭാഷണം നടത്തും. നവംബർ 9 ന് രാവിലെ 10:30 മുതൽ ഉച്ചയ്ക്ക് 1:30 വരെ, സദസിൻ്റെ ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകും.














Discussion about this post