കൊച്ചി: മുതിർന്ന ആർഎസ്എസ് പ്രചാരകനും സൈദ്ധാന്തികനും എഴുത്തുകാരനുമായ ഹരിയേട്ടൻ അനുസ്മരണം നാളെ വൈകിട്ട് 6 മണിക്ക് എറണാകുളം എളമക്കര ഭാസ്‌കരീയം കൺവൻഷൻ സെന്ററിൽ നടക്കും. ആർഎസ്എസ് ദക്ഷിണ ക്ഷേത്ര കാര്യകാരി അംഗം പി.ആർ. ശശിധരൻ അനുസ്മരണഭാഷണം നടത്തും. ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ “പൗരധർമ്മവും രാഷ്ട്ര വൈഭവവും” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ മഹാനഗർ സംഘചാലക് അഡ്വ. പി. വിജയകുമാർ അധ്യക്ഷത വഹിക്കും.













Discussion about this post