ജയ്പൂര്‍(രാജസ്ഥാന്‍): സ്വയംസേവകരുടെ ഭാവശക്തിയും ജീവശക്തിയിലുമാണ് സംഘം പ്രവര്‍ത്തിക്കുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. മാനസികമായി സ്വയം തയാറായാണ് സ്വയംസേവകന്‍ പ്രചാരകനാവുന്നത്. ഇതാണ് സംഘത്തിന്റെ പ്രാണശക്തി. അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ അന്തരിച്ച 24 പ്രചാരകരുടെ ജീവിതകഥ വിവരിക്കുന്ന ജ്ഞാനഗംഗാ പ്രകാശന്റെ ‘…ഔര്‍ യേ ജീവന്‍ സമര്‍പ്പിത്’ എന്ന പുസ്തകം പാഥേയ്കണ്‍ സന്‍സ്ഥാന്‍ നാരദ് ഓഡിറ്റോറിയത്തില്‍ പ്രകാശനം ചെയ്യുകയായരിരുന്നു സര്‍സംഘചാലക്.സംഘം വളര്‍ന്നു. പ്രവര്‍ത്തനത്തിന് കൂടുതല്‍ അവസരങ്ങളും സൗകര്യങ്ങളും ഇന്നുണ്ട്. എന്നാല്‍ അത് നിരവധി ദോഷങ്ങള്‍ക്കും കാരണമാണ്. എതിര്‍പ്പിന്റെയും അവഗണനയുടെയും കാലഘട്ടത്തില്‍ എങ്ങനെയായിരുന്നോ അതുപോലെ തന്നെ നാം തുടരണം. ആ വൈകാരികഭാവമാണ് സംഘത്തെ സംഘമായി നിലനിര്‍ത്തുന്നത്.സംഘത്തിന്റെ കാര്യപദ്ധതി സരളമാണെങ്കിലും അത് ലളിതമായി മനസിലാക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരിട്ടുള്ള അനുഭവത്തിലൂടെയല്ലാതെ സംഘത്തെ മനസിലാകില്ല.
സംഘത്തോട് മത്സരിച്ചും അനുകരിച്ചും പലരും ഒരുമിച്ചുചേരാന്‍ പരിശ്രമിച്ചു. പക്ഷേ അത് പതിനഞ്ച് ദിവസത്തില്‍ കൂടുതല്‍ നിന്നില്ല. സംഘശാഖയാകട്ടെ നൂറു വര്‍ഷമായി പ്രവര്‍ത്തിക്കുന്നു, വളരുന്നു, വ്യാപിക്കുന്നു. അതിന് കാരണം സ്വയംസേവകരുടെ സമര്‍പ്പണഭാവമാണ്.ഇന്ന് സംഘപ്രവര്‍ത്തനങ്ങള്‍ എല്ലായിടത്തും ചര്‍ച്ചയാണ്. സ്വയംസേവകരുടെയും പ്രചാരകരുടെയും നേട്ടങ്ങള്‍ കൊട്ടിഘോഷിക്കപ്പെടുന്നു. ശാഖകള്‍ നടത്തുന്നത് മൂലം രാഷ്ട്രത്തിന് എന്തെങ്കിലും നേട്ടമുണ്ടാക്കുമെന്ന് നൂറു വര്‍ഷം മുമ്പ് ആര്‍ക്കെങ്കിലും സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നോ? അവര്‍ വെറുതെ വായുവില്‍ വടി വീശുകയാണെന്നാണ് ആളുകള്‍ പരിഹസിച്ചത്. എന്നാല്‍ ഇന്ന് സമൂഹത്തില്‍ സംഘത്തിന്റെ സ്വീകാര്യത വര്‍ദ്ധിച്ചിരിക്കുന്നു, മോഹന്‍ ഭാഗവത് പറഞ്ഞു.
‘…ഔര്‍ യേ ജീവന്‍ സമര്‍പ്പിത്’ എന്ന പുസ്തകം അഭിമാനബോധം വളര്‍ത്തുകയും ദുഷ്‌കരമായ പാതയിലൂടെ സഞ്ചരിക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. പൂര്‍വികരുടെ ജീവിതങ്ങള്‍ നമുക്ക് പ്രേരണയാണ്. അവരുടെ പ്രതിഭയുടെ ഒരു കണികയെങ്കിലും ജീവിതത്തില്‍ ഉള്‍ക്കൊള്ളിച്ചാല്‍, നമുക്ക് സമൂഹത്തെയും രാഷ്ട്രത്തെയും പ്രകാശിപ്പിക്കാന്‍ കഴിയും, അദ്ദേഹം പറഞ്ഞു.എഡിറ്റര്‍ ഭഗീരഥ് ചൗധരി, ജ്ഞാനഗംഗ പ്രകാശന്‍ പ്രസിഡന്റ് ഡോ. മുരളീധര്‍ ശര്‍മ്മ, വൈസ് പ്രസിഡന്റ് ജഗദീഷ് നാരായണ്‍ ശര്‍മ്മ എന്നിവര്‍ സംസാരിച്ചു.
















Discussion about this post