കൊളംബോ(ശ്രീലങ്ക): അമ്മമാര്‍ മാത്രം വരുമാനദാതാവായുള്ള വീടുകളിലെ 1820 വിദ്യാര്‍ത്ഥികള്‍ക്ക് ശ്രീലങ്കയിലെ സേവാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. സേവാ ഇന്റര്‍നാഷണല്‍ യുഎസ്എയുടെ സഹകരണത്തോടെയാണിത്. ബട്ടിക്കലോവ, അമ്പാറ, കാന്‍ഡി, മാതലെ, മാന്നാര്‍, കിളിനൊച്ചി, മുല്ലൈത്തീവ്, ബദുള്ള, രത്‌നപുര, കൊളംബോ എന്നിവയുള്‍പ്പെടെ 11 ജില്ലകളിലായി 1,003 കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്കിയത്.
ശ്രീലങ്കയിലെ സേവാ ഇന്റര്‍നാഷണല്‍ പ്രഥമവാര്‍ഷിക സംഗമത്തിലാണ് പദ്ധതി നടപ്പാക്കിയത്. കൊവിഡ് മൂലം അച്ഛനെ നഷ്ടപ്പെട്ടവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്കിയത്. ഇത്തരത്തിലുള്ള ആയിരത്തിലേറെ കുടുംബങ്ങളാണ് ബട്ടിക്കലോവയിലെ സേവാ കുടുംബ സംഗമത്തിനായി ഒത്തുചേര്‍ന്നത്.
ബട്ടിക്കലോവ രാമകൃഷ്ണ മിഷന്‍ മാനേജര്‍ സ്വാമി നിലമാധവാനന്ദ; ശ്രീലങ്കയിലെ സേവാ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് വിജയപാലന്‍, ശ്രീലങ്ക എച്ച്എസ്എസ് സംഘചാലക് ശ്രീകാന്തന്‍, സേവ ഇന്റര്‍നാഷണല്‍ ഉപദേശക സമിതി അംഗം ശ്യാം പരാന്‍ഡെ എന്നിവര്‍ പങ്കെടുത്തു.



















Discussion about this post