തിരുവനന്തപുരം: ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും പൂര്‍ണമായി പരാജയപ്പെട്ടെന്നും പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്നും കേരള ക്ഷേത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
നിയന്ത്രണമില്ലാത്ത ക്യൂ, ആവശ്യത്തിന് പോലീസില്ല, നിരയിലുള്ളവര്‍ക്ക് കുടിവെള്ളം പോലും കിട്ടാനില്ല തുടങ്ങിയവയില്‍ ഭക്തര്‍ ബുദ്ധിമുട്ടുകയാണ്. ഇതിലൂടെ ശബരിമലയെ തകര്‍ക്കാനുള്ള ആസൂത്രിത ശ്രമമാണ് ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും നടത്തുന്നതെന്ന് ക്ഷേത്ര സംരക്ഷണ സമിതി നേതൃയോഗം വിലയിരുത്തി.
സംസ്ഥാന സര്‍ക്കാരിനും ബോര്‍ഡിനും കഴിയില്ലെങ്കില്‍ ഹൈന്ദവ സംഘടനകള്‍ ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഏറ്റെടുക്കാന്‍ തയാറായിട്ടും നിരാകരിച്ച ദേവസ്വം ബോര്‍ഡും സര്‍ക്കാരുമാണ് യഥാര്‍ത്ഥ പ്രതികളെന്ന് സമിതി ആരോപിച്ചു.
ഹൈക്കോടതി ദേവസ്വം ബെഞ്ച് ഭക്തരുടെ രക്ഷയ്‌ക്കായി അടിയന്തിരമായി ഇടപെടണമെന്നും കേന്ദ്ര സേനയെ നിയോഗിക്കാന്‍ അടിയന്തര നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ എം. മോഹന്‍, ജി.കെ. സുരേഷ് ബാബു, ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍, ട്രഷറര്‍ രാമസ്വാമി എന്നിവര്‍ സംസാരിച്ചു.

















Discussion about this post