അയോദ്ധ്യ: ശ്രീ ഗുരു തേഗ് ബഹാദൂറിൻ്റെ 350-ാം ബലിദാന ദിനത്തിൽ, ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഗുരുദ്വാര ബ്രഹ്മകുണ്ഡ് സാഹിബിൽ പ്രണമിച്ചു. ധർമ്മം, നീതി, മാനുഷിക മൂല്യങ്ങൾ, അവകാശങ്ങൾ എന്നിവയുടെ സംരക്ഷണത്തിനായി ഗുരുവിൻ്റെ സമർപ്പണം നമുക്കെല്ലാവർക്കുമുള്ള സന്ദേശമാണെന്ന് അദ്ദേഹം പറഞ്ഞു. സനാതന ധർമ്മം നിലനിൽക്കുന്നത് ത്യാഗത്തിലും ബലിദാനത്തിലുമാണ്. പ്രചോദനം നൽകുന്ന ജീവിത മാതൃകകൾ നമുക്ക് എപ്പോഴുമുണ്ട്.ധർമ്മം നിലനിൽക്കുമോ ഇല്ലയോ എന്ന് സംശയിച്ചിരുന്ന കാലഘട്ടത്തിലായി ണ് ഗുരു മഹാരാജിൻ്റെ ജീവിതം. ധർമ്മത്തിന് വേണ്ടിയുള്ള ജീവിതം എങ്ങനെയായിരിക്കണമെന്ന് ഗുരു മഹാരാജ് ജീവിച്ചു കാണിച്ചുതന്നു.”ആരെങ്കിലും നമുക്ക് അന്നപാനീയങ്ങൾ നൽകിയാൽ നാം അവരോട് കടപ്പെട്ടിരിക്കുന്നു; എന്നാൽ നമ്മുടെ ജീവിതം എങ്ങനെയായിരിക്കണം എന്ന അറിവ് ആരെങ്കിലും പകർന്നുനൽകിയാൽ, ഈ ജീവിതം ഉള്ളിടത്തോളം കാലം നമ്മുടെ സമൂഹം അവരോട് എന്നെന്നും കടപ്പെട്ടിരിക്കും.” എല്ലാ മാറ്റങ്ങളും ഒരേസമയം സംഭവിക്കില്ല, എന്നാൽ സാവധാനം സമൂഹം ജീവിതത്തിൽ മാറ്റം കൊണ്ടുവരുമെന്നും സർസംഘചാലക് പറഞ്ഞു.
ഗുരുദ്വാരയിലെ മുഖ്യ ഗ്രന്ഥി ഗ്യാനി ഗുർജീത് സിംഗ് ഖൽസ സർസംഘചാലക്കിന് ‘സരോപ’ നൽകി സ്വീകരിച്ചു. അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം ലോകമെമ്പാടുമുള്ള സനാതന വിശ്വാസികളുടെ സ്വപ്ന സാക്ഷാത്കാരമാണെന്ന് ഗ്യാനി ഗുർജീത് സിംഗ് പറഞ്ഞു. ഗുരുദ്വാര ബ്രഹ്മകുണ്ഡ് സാഹിബിന്റെ ചരിത്രപ്രാധാന്യത്തെക്കുറിച്ച് സംസാരിച്ച മുഖ്യ ഗ്രന്ഥി, ഒന്നാം ഗുരു നാനക് ദേവ് ജി, ഗുരു തേഗ് ബഹാദൂർ , പത്താം ഗുരു ഗോവിന്ദ് സിംഗ് ജി എന്നിവർ ഈ ഗുരുദ്വാര സന്ദർശിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.















Discussion about this post