ചങ്ങനാശ്ശേരി: ലോക ദിവ്യാംഗ ദിനാചാരണത്തിന്റെ ഭാഗമായി സക്ഷമ മഹിളാ ആയമിന്റെ നേതൃത്വത്തില്‍ 30 മുതല്‍ ഡിസം. 14 വരെ എല്ലാ ജില്ലകളിലും കുടുംബസംഗമം നടത്തും. ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ഓരോ വ്യക്തിയും ഒറ്റപ്പെട്ട നിലയിലുള്ള സാഹചര്യമാണ് സംജാതമാകുന്നത്. ഈ വര്‍ഷത്തെ ലോക ഭിന്നശേഷി ദിനത്തില്‍ സക്ഷമ മഹിളാ ആയം ഈ ഒറ്റപ്പെടലുകളില്‍ നിന്നും ഭിന്നശേഷി സഹോദരങ്ങളെയും കുടുംബങ്ങളെയും ചേര്‍ത്ത്‌നിര്‍ത്തുന്നതില്‍ ‘കുടുംബ മാനസീകാരോഗ്യ’ ത്തിന്റെ പങ്കിനെ കുറിച്ച് ജില്ലതല കുടുംബ സംഗമത്തില്‍ മാനസീകാരോഗ്യ വിദഗ്ദരുടെ നേതൃത്വത്തില്‍ സെമിനാറും ചര്‍ച്ചയും സംഘടിപ്പിക്കുന്നു.
ഡോ. പി. ബാലചന്ദ്രന്‍ മന്നത്ത്, പ്രപഞ്ചന്‍, ഡോ. പ്രശാന്ത് മൂസത്, ഡോ. ജയചന്ദ്രന്‍, ഡോ. ധീരജ്‌ഡോ, ആശ ഗോപാലകൃഷ്ണന്‍, പ്രശസ്ത സൈക്കോളജിസ്റ്റമ്മാരായ ഡോ. ബിനു, അഡ്വ. രമ രഘുനന്ദനന്‍, നിഷ ടീച്ചര്‍, ബിന്ദു ശശികുമാര്‍ എന്നിവര്‍ ചര്‍ച്ചകള്‍ നയിക്കും.
കോട്ടയം, തൃശൂര്‍ ജില്ലകളില്‍ ദിവ്യാങ്ക സേവകേന്ദ്രങ്ങളുടെ ഉദ്ഘാടനവും തലശ്ശേരിയില്‍ കാര്‍ഷിക സര്‍വകലാശാലയുടെ സഹകരണത്തോടെ ആരംഭിക്കുന്ന ഹരിതംഹോര്‍ട്ടി കള്‍ച്ചര്‍ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടക്കും.

















Discussion about this post