ന്യൂദൽഹി: ദേശവിരുദ്ധ ആഖ്യാനങ്ങളെ ചെറുക്കേണ്ടത് അനിവാര്യമാണെന്ന് ആർഎസ്എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ. ന്യൂദൽഹിയിലെ ആർഎസ്എസ് കാര്യാലയമായ കേശവ് കുഞ്ജിൽ ദേശി നറേറ്റീവ്.കോം’ (DesiNarrative.com) എന്ന മാധ്യമ പ്ലാറ്റ്‌ഫോം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“ദേശവിരുദ്ധർ വ്യാജ ആഖ്യാന യുദ്ധങ്ങൾ (fake narrative wars) നടത്തുന്ന ഇക്കാലത്ത്, കേരളത്തിനും തമിഴ്‌നാടിനും മാത്രമല്ല, രാജ്യത്തിന് തന്നെ ‘ദേശി നറേറ്റീവ്’ (Desi Narrative) പോലുള്ള ഒരു പ്ലാറ്റ്‌ഫോം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ദേശവിരുദ്ധ ശക്തികൾ അഴിച്ചുവിട്ട ആഖ്യാന യുദ്ധം ആശയപരമായ തലത്തിൽ മാത്രം ഒതുങ്ങുന്നില്ല, മറിച്ച് അത് ഭൗതിക തലത്തിലേക്ക് വ്യാപിച്ചിരിക്കുന്നു. രാജ്യത്തിനകത്തും പുറത്തും വലിയ രക്തച്ചൊരിച്ചിലിന് അത് കാരണമായെന്ന് സുനിൽ ആംബേക്കർ ചൂണിക്കാട്ടി. ശ്രീലങ്കയിൽ അടുത്തിടെ നടന്ന അക്രമ സംഭവങ്ങളും രാഷ്ട്രീയ അട്ടിമറികളും ഇതിന് ഉദാഹരണമാണ്. ഇത്തരം ദേശവിരുദ്ധ ആഖ്യാനങ്ങളെ വസ്തുതകളും ശരിയായ ഗവേഷണങ്ങളും ഉപയോഗിച്ച് പ്രതിരോധിക്കേണ്ടത് അനിവാര്യമാണ്. ആ ദിശയിൽ പ്രവർത്തിക്കാനും പൊതുമണ്ഡലത്തിൽ യഥാർത്ഥ ഭാരതീയ ആഖ്യാനങ്ങൾ (True Desi Narrative) സ്ഥാപിക്കാനും ‘ദേശി നറേറ്റീവി’ന് കഴിയുമെന്ന് വിശ്വസിക്കുന്നു. അദ്ദേഹം പറഞ്ഞു.
യുവതലമുറയെ അവരുടെ സാംസ്കാരികവും ചരിത്രപരവുമായ വേരുകളുമായി ബന്ധിപ്പിക്കാൻ ഈ പ്ലാറ്റ്‌ഫോം സഹായിക്കുമെന്ന് സുനിൽ ആംബേക്കർ പ്രത്യാശ പ്രകടിപ്പിച്ചു.
ഡോ. പി. സന്ദീപ് കുമാർ, മാധ്യമ പ്ലാറ്റ്‌ഫോം എഡിറ്റർ ഗണേഷ് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു













Discussion about this post