ജോധ്പൂര്‍(രാജസ്ഥാന്‍): ആര്‍എസ്എസ് ശാഖ സമാജത്തിന് മാതൃശക്തി പോലെയാണെന്ന് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഒരു അമ്മ വീട്ടില്‍ കുട്ടികള്‍ക്ക് ശരിയായ അറിവ് നല്‍കുന്നതുപോലെ, സംഘ ശാഖകള്‍ സ്വയംസേവകരെ വാര്‍ത്തെടുക്കുന്നത്. ഭാരതത്തിന്റെ ആത്മാവിനെക്കുറിച്ച്, തനിമയെക്കുറിച്ച് ചിന്തിക്കുകയും അതിനെ ജീവിതത്തില്‍ ആവിഷ്‌കരിക്കാന്‍ വ്യക്തികളെ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് സംഘം ചെയ്യുന്നത്. ഭാരതീയ സംസ്‌കൃതിയെന്നത് നമ്മുടെ ജീവിതരീതിയാണ്. വിവിധതയിലെ ഏകതയാണ് അതിന്റെ മുഖമുദ്ര, അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജോധ്പൂരില്‍ നടന്ന മാതൃശക്തി സെമിനാറില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.
ജോധ്പൂര്‍ ഡിവിഷണല്‍ കമ്മീഷണര്‍ പ്രതിഭ സിങ് പരിപാടിയില്‍ മുഖ്യാതിഥിയായി. പ്രാന്ത സംഘചാലക് ഹര്‍ദയാല്‍ വര്‍മ്മ അധ്യക്ഷത വഹിച്ചു. ക്ഷേത്ര കാര്യവാഹ് ജസ്വന്ത് ഖത്രി, ക്ഷേത്ര പ്രചാരക് നിംബാറാം, രാജസ്ഥാന്‍ പ്രാന്ത പ്രചാരക് വിജയാനന്ദ്, രാഷ്ട്ര സേവിക സമിതി പ്രാന്ത കാര്യവാഹിക ഡോ. സുമന്‍ റാവ്ലോട്ട്, പ്രാന്ത പ്രചാരക ഋതു ശര്‍മ്മ എന്നിവര്‍ പങ്കെടുത്തു.













Discussion about this post