കോട്ടയം: ഗുരുവായൂർ ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള തിരുവാതിര കളിയിൽ പങ്കെടുക്കാൻ എത്തുന്ന സ്ത്രീകൾ യാത്രയും ഭക്ഷണവും താമസവും സ്വന്തം ചെലവിൽ വഹിക്കണമെന്ന ദേവസ്വം ബോർഡിന്റെ നിർദേശത്തിൽ മഹിളാ ഐക്യവേദി പ്രതിഷേധിച്ചു.
കേരളത്തിലെ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രങ്ങളിൽ ഒന്നായ ഗുരുവായൂർ ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന തിരുവാതിര കളിയിൽ പങ്കെടുക്കുന്ന സ്ത്രീകൾക്ക് താമസവും ഭക്ഷണവും ഒരുക്കി കൊടുക്കേണ്ട ബാധ്യത ദേവസ്വം ബോർഡിന്റേതാണ്. സ്ത്രീ സൗഹൃദവും സുരക്ഷയും പ്രസംഗിക്കുന്ന സർക്കാർ അവരോട് കാണിക്കുന്ന അവഗണന പ്രതിഷേധാർഹമാണ്.
ഈ ബോർഡാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്ഷേത്രത്തിൽ നിന്ന് 10 കോടി കൊടുത്തത്. അത് സംരക്ഷിക്കാൻ ദേവസ്വത്തിൽ നിന്ന് തന്നെ പണം എടുത്ത് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് നടത്തുന്നു.
സ്വന്തം രാഷ്‌ട്രീയ താത്പര്യം അനുസരിച്ചു പണം ധൂർത്തടിക്കുന്നവരാണ് ഭക്തരായ അമ്മമാർക്ക് വേണ്ടുന്ന സൗകര്യം ചെയ്തു കൊടുക്കാത്തതെന്നും മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദുമോഹൻ, ജനറൽ സെക്രട്ടറി ജമുന കൃഷ്ണ കുമാർ എന്നിവർ പറഞ്ഞു.













Discussion about this post