തിരുവനന്തപുരം: സ്വാതന്ത്ര്യസമര സേനാനികളെയും സാമൂഹ്യപരിഷ്‌കര്‍ത്താക്കളെയും ഉള്‍പ്പെടുത്തി കേരള ലോക്ഭവന്‍ ആദ്യമായി കലണ്ടര്‍ പുറത്തിറക്കി. ചിത്രങ്ങളോടൊപ്പം അവരുടെ ജന്മദിനവും ഓര്‍മ ദിനവും കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോക്ഭവന്റെ അതിമനോഹരമായ 12 ചിത്രങ്ങളും കലണ്ടറില്‍ ഇടംപടിച്ചു. വെറും കലണ്ടര്‍ മാത്രമല്ല, പഠന പുസ്തകവും കൂടിയാണ് കലണ്ടര്‍.
നേതാജി സുഭാഷ്ചന്ദ്രബോസ്, വീര സവര്‍ക്കര്‍, മഹാത്മാഗാന്ധി, ചന്ദ്രശേഖര ആസാദ്, മൗലാനാ അബ്ദുള്‍ ഖലാം അസാദ്, ഭഗത് സിങ്, മഹര്‍ഷി അരബിന്ദഘോഷ്, സ്വാമി വിവേകാനന്ദന്‍, രവീന്ദ്രനാഥ ടാഗോര്‍, ഛത്രപതി ശിവജി, റാണി ലക്ഷ്മീബായി എന്നിവരുടെ ചിത്രങ്ങള്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സാമൂഹിക പരിഷ്‌കര്‍ത്താക്കളായ ചട്ടമ്പിസ്വാമി, ശ്രീനാരായണ ഗുരുദേവന്‍, അയ്യന്‍കാളി, ടി.കെ മാധവന്‍, കെ. കേളപ്പന്‍ തുടങ്ങിയവരും സിനിമാരംഗത്ത് നിന്നും പ്രേംനസീര്‍, ഭരതന്‍, ജയന്‍, എംടി, തിക്കുറുശി, നെടുമുടി എന്നിവരും ഇടംപിടിച്ചു. എഴുത്തുകാരില്‍ ഒ.വി. വിജയന്‍, മലയാറ്റൂര്‍ തുടങ്ങിയവരും ചെമ്പൈ, കുഞ്ഞുണ്ണി മാഷ്, സ്വാതി തിരുനാള്‍, കുമാരനാശാന്‍ തുടങ്ങിയവരുടെ ചിത്രങ്ങളുമുണ്ട്. കലണ്ടറിന്റെ പ്രകാശനം ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിക്ക് നല്‍കി നിര്‍വ്വഹിച്ചു.
















Discussion about this post