കരുനാഗപ്പള്ളി: നമ്മുടെ ജീവിതത്തെ പടുത്തുയര്‍ത്തേണ്ട അര്‍ത്ഥവത്തായ മൂല്യങ്ങളുടെ സന്ദേശവുമായാണ് ക്രിസ്തുമസ് പോലെയുള്ള ഉത്സവങ്ങള്‍ വന്നെത്തുന്നതെന്നും ബാഹ്യമായ ആഘോഷങ്ങള്‍ക്കപ്പുറം അവ നല്‍കുന്ന ആത്മീയ സന്ദേശങ്ങള്‍ നമ്മുടെ ഹൃദയങ്ങളെ തട്ടിയുണര്‍ത്തണമെന്നും മാതാ അമൃതാനന്ദമയി ദേവി.
അമൃതപുരി ആശ്രമത്തില്‍ നടന്ന ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കിടയില്‍ ക്രിസ്തുമസ് ദിന സന്ദേശം നല്‍കുകയായിരുന്നു അമ്മ. ആഘോഷങ്ങള്‍ അവസാനിച്ചാലും ആ വെളിച്ചം നമ്മില്‍ പ്രകാശിച്ചുകൊണ്ടിരിക്കട്ടെയെന്നും നമ്മുടെയും മറ്റുള്ളവരുടെയും പാതകളില്‍ അത് പ്രകാശം പരത്തട്ടെയെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. വിദേശികളായ ആശ്രമത്തിലെ അന്തേവാസികള്‍ ഒരുക്കിയ നാടകം വേറിട്ടതായി. കലാസന്ധ്യ ഉള്‍പ്പടെയുള്ള പരിപാടികളുമായി നടന്ന ക്രിസ്തുമസ് ആഘോഷങ്ങളില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള ആയിരത്തോളം പേര്‍ പങ്കെടുത്തു. ഭജന, സാംസ്‌കാരിക പരിപാടികള്‍, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയും അരങ്ങേറി. മാതാ അമൃതാനന്ദമയി ദേവി ക്രിസ്തുമസ് കേക്ക് മുറിച്ച് ഭക്തര്‍ക്ക് വിതരണം ചെയ്തു.















Discussion about this post