അയോദ്ധ്യ: ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ ദ്വിതീയ പ്രതിഷ്ഠാ ദ്വാദശി ആഘോഷങ്ങളില്‍ ഭക്തജനപ്രവാഹം. രാമകഥാപൂജയിലും രാമലീലയിലും രാമചരിതമാനസ പാരായണത്തിലും പങ്കെടുക്കാന്‍ ആയിരങ്ങളാണ് എത്തിച്ചേരുന്നത്. ശ്രീരാമകഥ വര്‍ത്തമാനകാല ജീവിതത്തിന് ഏറെ പ്രയോജനകരമാണെന്ന് രാമകഥ ആഖ്യാതാവ് ശ്രീരാമ ദിനേഷ് ആചാര്യ പറഞ്ഞു. നിത്യവന്ദനം ചെയ്യുന്ന ഒരാള്‍ക്ക് അഹങ്കാരി ആകാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
സന്ത് തുളസീദാസ് വിനയം ശീലമാക്കിയ ആളായിരുന്നു. അദ്ദേഹം എല്ലാവരെയും, ദുഷ്ടന്മാരെ പോലും വണങ്ങി. രാമകഥ ത്രിലോകങ്ങളെ വിശുദ്ധീകരിക്കുന്നു. മാനവകുലത്തിന് രാമചരിതം ശുഭകരമാണ്.
കലിയുഗത്തിലെ ഭക്തിയുടെ മാര്‍ഗം നാമ ജപമാണ്. ഏത് അവസ്ഥയിലും ജപം നടത്താം. ഹനുമാന്‍ നാമജപത്തിലൂടെ ശ്രീരാമഹൃദയം കീഴടക്കി. ലോകം കീഴടക്കാന്‍ ഇറങ്ങിത്തിരിച്ച അലക്‌സാണ്ടര്‍ മരണഭയമില്ലാത്ത ഭാരതീയ സംന്യാസിയുടെ ധീരതയ്ക്കുമുന്നിലാണ് മാനസികമായി കീഴടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.
സന്ത് രാജ്കുമാര്‍ ദാസ്, മഹന്ത് ജയറാം ദാസ്, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്‌റായി, ഡോ. അനില്‍ മിശ്ര, ഗോപാല്‍, ധനഞ്ജയ് പതക് എന്നിവരും കഥാപൂജയില്‍ പങ്കെടുത്തു.
















Discussion about this post