നാഗ്പൂര്‍: ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മൃതിമന്ദിരത്തില്‍ ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് ഇസ്രായേല്‍ കോണ്‍സല്‍ ജനറല്‍ യാവിന്‍ രേവാച്ച്. ഇന്നലെ വൈകിട്ടാണ് രേഷിംബാഗില്‍ സ്മൃതി മന്ദിരം അദ്ദേഹം സന്ദര്‍ശിച്ചത്.

ഡോ. ഹെഡ്ഗേവാറിന്റെ ജീവിതവും പ്രവര്‍ത്തനവും മനസിലാക്കാനായതില്‍ അദ്ദേഹം സന്തോഷം അറിയിച്ചു. ആര്‍എസ്എസിന്റെ നൂറ് വര്‍ഷത്തെ യാത്രയും സാമൂഹിക സംരംഭങ്ങളും സംബന്ധിച്ച വിവരങ്ങള്‍ രേവാച്ച് ചോദിച്ച് മനസിലാക്കി.
നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ, വികാസ് തെലങ് തുടങ്ങിയവര്‍ ചേര്‍ന്ന് അദ്ദേഹത്തെ സ്വാഗതം ചെയ്തു.

ശതാബ്ദിയില്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് ധന്യതയായി കാണുന്നുവെന്ന് യാവിന്‍ രേവാച്ച് കുറിച്ചു. 1925 ല്‍ ആരംഭിച്ച ശാഖ ഞാന്‍ കണ്ടു. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്ഗേവാറിനും പിന്‍ഗാമി ശ്രീ ഗോള്‍വല്‍ക്കറിനും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു, എന്ന് അദ്ദേഹം കുറിച്ചു.

















Discussion about this post