കോഴിക്കോട്: യുവസമൂഹത്തിന്റെ പ്രശ്‌നങ്ങളെ രാഷ്‌ട്രീയമായി അഭിസംബോധന ചെയ്യണമെന്നും ഭാരതത്തില്‍ ജെന്‍ സി വികാരത്തെ ദുരുപയോഗം ചെയ്യാനുള്ള നീക്കത്തെ കരുതിയിരിക്കണമെന്നും ബിജെപി ഇന്റലക്ചല്‍ സെല്‍ കണ്‍വീനര്‍ അഡ്വ. ശങ്കു ടി. ദാസ് ഭാരതീയ വിചാരകേന്ദ്രം വാര്‍ഷിക സമ്മേളനത്തിന്റെ രണ്ടാം ദിവസം നിയമവാഴ്ച, പൗരധര്‍മ്മം, വികസിത ഭാരതം ജെന്‍ സി കലാപങ്ങളുടെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക- കമ്മ്യൂണിസ്റ്റ് ശക്തികള്‍ അവരെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു. ഇനിയൊരു തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്താന്‍ പറ്റില്ലെന്ന് ഉറപ്പായ ഭാരതത്തിലെ ഒരു വിഭാഗം ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാന സ്തംഭങ്ങള്‍ക്കെതിരെ കലാപം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നു. പ്രതിപക്ഷ നേതാവ് തന്നെ ഇതിന് നേതൃത്വം നല്‍കുന്നു. നേപ്പാള്‍ കലാപത്തിന്റെ അടിയന്തിരകാരണം സമൂഹ മാധ്യമ വിലക്കായിരുന്നെങ്കിലും ജനാധിപത്യത്തിന്റെ പേരില്‍ അവിടെ നിലവില്‍ വന്ന കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ അഴിമതിയും ഏകാധിപത്യ പ്രവണതയും കമ്മ്യൂണിസ്റ്റ് നേതാക്കളുടെ ധൂര്‍ത്ത് ജീവിതവുമായിരുന്നു അടിസ്ഥാന കാരണം. കമ്മ്യൂണിസ്റ്റ് നേപ്പാളില്‍ നിന്നും ഹിന്ദു നേപ്പാളിനെ തിരിച്ചുപിടിക്കാനുള്ള പ്രക്ഷോഭമായിരുന്നു അത്. ഇത് അതേ രീതിയില്‍ തുറന്ന് പറയാന്‍ മാധ്യമങ്ങളും മടിക്കുന്നു. എന്നാല്‍ ബംഗ്ലാദേശില്‍ ഉണ്ടായ കലാപം യുവാക്കളുടെ ആധുനിക സമീപനത്തില്‍ നിന്നുണ്ടായതല്ല, മറിച്ച് നൂറ്റാണ്ടുകള്‍ പഴകിയ മതമൗലികവാദത്തെ തിരിച്ചു കൊണ്ടുവരാനായിരുന്നു. അത് ഭാരതവിരുദ്ധവും മതേതര വിരുദ്ധവുമായിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്‌ട്രവാദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത് രൂപം കൊണ്ടത്.
ഭാരതത്തില്‍ ജെന്‍ സികള്‍ പൊതുസമൂഹത്തെ കുറിച്ച് ചിന്തിക്കാത്ത അരാഷ്ടീയ അരാജവാദികളല്ല, മറിച്ച് രാഷ്‌ട്രീയ കൃത്യതയോടെ അഭിസംബോധന ചെയ്യപ്പെടേണ്ടവരാണ്. രാഷ്‌ട്ര നിര്‍മാണത്തിനുളള സമര ഭടന്മാരാക്കി ജെന്‍ സികളെ മാറ്റാന്‍ കഴിയണം. അവര്‍ക്ക് കൃത്യമായ ചരിത്ര ബോധം പകര്‍ന്ന് കൊടുക്കാന്‍ വിചാരകേന്ദ്രം പോലുള്ള പ്രസ്ഥാനങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. വ്യവസ്ഥകളെ തകര്‍ക്കുകയല്ല, ധാര്‍മ്മികതയോടെ തിരുത്തല്‍ ശക്തിയായി മാറുകയാണ് വേണ്ടത് എന്ന് ജെന്‍ സികളെ ബോധ്യപ്പെടുത്തണം. ആധുനിക വിജ്ഞാനം അവരുടെ വിരല്‍ത്തുമ്പിലുണ്ടെങ്കിലും അനുഭവങ്ങളുടെ അഭാവവും കഴിഞ്ഞ തലമുറയെ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും പരിമിതിയാണ്.
വ്യക്തിസ്വാതന്ത്ര്യം രാഷ്‌ട്ര താത്പര്യത്തിന് വിധേയമാകണം എന്നും, നിയമവാഴ്‌ച്ചയുടെ അടിത്തറ ആത്മനിയന്ത്രണമാണെന്നും അവര്‍ക്ക് പറഞ്ഞ് കൊടുക്കണം. അവരിലേക്ക് അരാജകത്വ പ്രവണതകള്‍ കടത്തിവിടാന്‍ കള്‍ച്ചറല്‍ മാര്‍ക്‌സിസം നടത്തുന്ന ശ്രമങ്ങളെ ജാഗ്രതയോടെ നേരിടാന്‍ കഴിയണം.
സമൂഹത്തിന്റെ ഭൗതികവും ആത്മീയവും മാനസികവുമായ വികാസം യാഥാര്‍ത്ഥ്യമാക്കി ജെന്‍ സിയില്‍ ആത്മാഭിമാനം സൃഷ്ടിക്കേണ്ടത് വികസിത ഭാരതം എന്ന സങ്കല്‍പ്പം കര്‍മ്മ പഥത്തിലാക്കാന്‍ അനിവാര്യമാണ്, അദ്ദേഹം പറഞ്ഞു. പത്മജന്‍ തടത്തില്‍ കാളിയമ്പത്ത് ചടങ്ങില്‍ അധ്യക്ഷനായി.















Discussion about this post