കൊച്ചി: ഐതിഹാസികമായ ബോള്‍ഗാട്ടി യുദ്ധവിജയത്തിന്റെ സ്മരണകളുണര്‍ത്തിആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊച്ചി കായലില്‍ വിജയഭേരി ഘോഷ്പ്രദര്‍ശനംനടത്തി. ആര്‍എസ്എസ് ശതാബ്ദി യുവകാര്യക്രമങ്ങളുടെ മുന്നൊരുക്കമായി കൊച്ചിമഹാനഗരത്തില്‍ സംഘടിപ്പിച്ച വിവേകാനന്ദജയന്തി യുവസാംഘിക്കിന്റെ ഭാഗമായാണ്ചെമ്പിലരയന്‍ അനുസ്മരണ ഘോഷ് പ്രദര്‍ശനം നടന്നത്.
സ്വരാജ്യാഭിമാനി വേലുത്തമ്പി ദളവയുടെ നാവികസേനാ തലവനായിരുന്നചെമ്പിലരയന്‍ എന്ന ചെമ്പില്‍ തൈലംപറമ്പില്‍ പുത്തന്‍പുരയില്‍കന്‍കുമാരന്‍ അനന്തപത്മനാഭന്‍ വലിയരയന്‍ 1808ല്‍ നടത്തിയ യുദ്ധമാണ്ബോള്‍ഗാട്ടി യുദ്ധം എന്ന് അറിയപ്പെടുന്നത്. 1808 ഡിസംബര്‍ 29ന് രാത്രിനൂറോളം ചെറുവള്ളങ്ങളില്‍ സൈനികരുമായി ചെമ്പിലരയന്‍ ബ്രിട്ടീഷ് റസിഡന്റ്കോള്‍നി മെക്കാളെയുടെ ആസ്ഥാനമായിരുന്ന ബോള്‍ഗാട്ടി പാലസ്ആക്രമിക്കുകയായിരുന്നു. പരാജയം ഭയന്ന മെക്കാളെ രാത്രി തന്നെ ഓടിരക്ഷപ്പെട്ടു. പിന്നീട് ചെമ്പിലരയന്‍ പിടിക്കപ്പെടുകയും 1811 ജനുവരി 13ന്ബ്രിട്ടീഷ് ജയിലില്‍ കൊല്ലപ്പെടുകയുമായിരുന്നു.


വേലുത്തമ്പിദളവയുടെ ചരിത്രപ്രസിദ്ധമായ കുണ്ടറ വിളംബരസ്മരണയുംനവോത്ഥാനനായകനായ പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തില്‍ നടന്ന കായല്‍സമ്മേളനത്തിന്റെ ഓര്‍മ്മയും വിവേകാനന്ദസ്മാരകത്തിനായി കടലില്‍ സമരമുഖംതീര്‍ത്ത ധീരരരുടെ ചരിത്രസ്മൃതികളും കളരിപ്പയറ്റുമൊക്കെ സാംഘിക്കിന്റെ സവിശേഷതകളായി.
















Discussion about this post